ആൻ തിതു തെരുവിൽ സജീവമാണ്, വിശക്കുന്നവർക്ക് സ്നേഹവിരുന്നൂട്ടാൻ
text_fieldsദുബൈ: ആൻ തിതു എന്ന വിയറ്റ്നാംകാരി ജോലി ചെയ്യുന്നത് ദുബൈയിലെ ബ്രെഡ് കമ്പനിയിലാണെങ്കി ലും പകൽ പകുതിസമയത്തും അവർ തെരുവിൽതന്നെയായിരിക്കും. ജോലിയുടെ വിരസത മാറ്റാൻ ചുമ ്മാ തെരുവിലിറങ്ങി നടക്കുന്നതൊന്നുമല്ല, മറിച്ച് മനസ്സിന് കുളിർമ പകരുന്ന വലിയ ഉത് തരവാദിത്തവുമായാണ് അവരുടെ വരവ്. ആനിനൊപ്പം ഒരു കൂട്ടം സുഹൃത്തുക്കളും വലിയൊരു വണ് ടി നിറയെ ഭക്ഷണപ്പൊതികളുമുണ്ടാകും കൂട്ടിന്. കത്തുന്ന ചൂടിനോട് പടവെട്ടി കഠിനാധ്വാ നം ചെയ്യുന്ന തൊഴിലാളികൾക്കുള്ളതാണ് വണ്ടിയിൽ നിറച്ചുവെച്ചിരിക്കുന്ന ഭക്ഷണപ്പൊതികൾ. പകലന്തിയോളം പണിയെടുത്തിട്ടും പട്ടിണി കിടക്കേണ്ടി വരുന്ന തൊഴിലാളികൾക്കും തുച്ഛവരുമാനമുള്ള സാധാരണക്കാരായ ജോലിക്കാർക്കുമുള്ളതാണ് ബ്രെഡും കേക്കും ജ്യൂസും ഒപ്പം നിറഞ്ഞ സ്നേഹവും നിറച്ചുവെച്ച ആ ഭക്ഷണപ്പൊതികൾ.
മൂന്നു വർഷമായി വിയറ്റ്നാമിലെ ഇൗ മുപ്പത്തഞ്ചുകാരി ഇങ്ങനെ തെരുവിൽ സ്നേഹവിരുന്നൂട്ടാൻ തുടങ്ങിയിട്ട്. വെക്കേഷന് നാട്ടിലേക്ക് പോകുന്ന ഏതാനും ആഴ്ചകളൊഴികെ ഒരു ദിവസം പോലും മുടങ്ങിയിട്ടില്ല വിശാലമനസ്കയായ ഇവരുടെ സ്നേഹവിരുന്ന്. ആൻ തനിച്ചുതുടങ്ങിയ ഇൗ സാമൂഹിക പ്രവർത്തനത്തിൽ ഇപ്പോൾ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ നിരവധി പേർ പങ്കുചേരാനെത്തും. നിർമാണതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന അൽഖൂസിലെയും നിർമാണപ്രവൃത്തികൾ നടക്കുന്ന അൽ ബർഷയിലെയും തൊഴിലാളികളെ ലക്ഷ്യംവെച്ചു നീങ്ങുന്ന ഭക്ഷണവണ്ടി, അവസാനത്തെ തൊഴിലാളിയുടെ മുഖത്തും സന്തോഷം വിരിഞ്ഞുവെന്ന് ഉറപ്പാക്കിയ ശേഷമേ മടങ്ങൂ.

അഞ്ച് വർഷം മുമ്പാണ് ആൻ ദുബൈയിലെ ബ്രെഡ് കമ്പനിയിൽ ജോലിക്ക് കയറുന്നത്. രണ്ടു ലക്ഷത്തോളം ബ്രെഡ് ഉൽപാദിപ്പിക്കുന്ന കമ്പനി, നിഷ്കർഷിക്കുന്ന ഗുണമേന്മയുള്ള ബ്രെഡുകൾ മാത്രമേ വിൽപന നടത്തൂ. ഭക്ഷ്യയോഗ്യമാണെങ്കിലും അല്ലാത്തവയെല്ലാം ഉപേക്ഷിക്കുകയാണ് പതിവ്. ഇങ്ങനെ പ്രതിദിനം വലിയ അളവ് ബ്രെഡുകളാണ് ഉപേക്ഷിക്കപ്പെടുന്നത്. ഇങ്ങനെ ആയിരക്കണക്കിന് പേരുടെ വിശപ്പ് ശമിപ്പിക്കാൻ കഴിയുന്ന ഭക്ഷ്യവസ്തു ഉപേക്ഷിക്കുന്നത് കണ്ടു സങ്കടം സഹിക്കാതായതോടെയാണ് വിശന്നുവലയുന്നവർക്കും ആവശ്യക്കാർക്കും ഇത് എത്തിച്ചുനൽകണമെന്ന തീരുമാനം ആനെടുത്തത്. അന്നു തുടങ്ങിയതാണ് പൊരിയുന്ന വയറുകൾക്ക് പെരുത്ത് സന്തോഷം പകരുന്ന ആനിെൻറ ഇൗ പുണ്യപ്രവൃത്തി.
വലിയ സഞ്ചിയിൽ ബ്രെഡുകൾ നിറച്ച് തെരുവിലെത്തി തൊഴിലാളികളെ കണ്ടെത്തി കൊടുത്തു തുടങ്ങി. ആരുടെയും സഹായം പോലുമില്ലാതെ സന്തോഷത്തോടെ സാമൂഹിക സേവനം തുടരുന്ന ആനിെൻറ കാരുണ്യപ്രവർത്തനം കണ്ട്, കമ്പനിതന്നെ ബ്രെഡുകൾ തൊഴിലാളികൾക്കരികിലെത്തിക്കാൻ പിന്നീട് വാഹനം ഏർപ്പാടാക്കി നൽകി. സേവനം കണ്ടറിഞ്ഞ സുഹൃത്തുക്കളും പിന്നാലെ ആനിനൊപ്പം ചേർന്നതോടെ ഭക്ഷണപ്പൊതിയിൽ ബ്രെഡിനൊപ്പം ചെറിയ കേക്കും ജ്യൂസ് കാനും സ്ഥാനം പിടിച്ചു. ബ്രെഡ് തരംതിരിക്കലും ഭക്ഷണപ്പൊതി തയാറാക്കലുമെല്ലാം ഇപ്പോൾ ഇൗ കൂട്ടായ്മയുടെ നേതൃത്വത്തിലാണ്. തെരുവിലെത്തി അർഹതപ്പെട്ടവർക്ക് കൈമാറാനും ആനിനൊപ്പം കൂട്ടുകാരും കൂട്ടംകൂടിയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
