Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വപ്​നഭവനവും ഒരു...

സ്വപ്​നഭവനവും ഒരു കിലോ സ്വർണവും സമ്മാനം നൽകി അൽ അൻസാരി എക്​സ്​ചേഞ്ച്​

text_fields
bookmark_border
സ്വപ്​നഭവനവും ഒരു കിലോ സ്വർണവും സമ്മാനം നൽകി അൽ അൻസാരി എക്​സ്​ചേഞ്ച്​
cancel
camera_alt??????? ?? ??????
ദുബൈ: ​പ്രമുഖ മണി ​ട്രാൻസ്​ഫർ സ്​ഥാപനമായ അൽ അൻസാരി എക്​​സ്​ചേഞ്ചി​​െൻറ ശൈത്യകാല സമ്മാന പദ്ധതിക്ക്​ തുടക്കമായി. നവംബർ ഒന്നു മുതൽ ഡിസംബർ 31 വരെ നീളുന്ന സ്വപ്​ന ഭവനം സ്വന്തമാക്കൂ എന്ന തലക്കെട്ടിലുള്ള പദ്ധതിയിൽ അഞ്ചു ലക്ഷം ദിർഹത്തി​​െൻറ വീടിനു പുറമെ ഒരു കിലോ സ്വർണവും 75,000 ദിർഹം കാഷ്​ പ്രൈസുമാണ്​ നൽകുക.  ഇതു രണ്ടാം വർഷമാണ്​ അൽ അൻസാരി സമ്മാന പദ്ധതി നടപ്പാക്കുന്നത്​.  വീടെന്ന സ്വപ്​നത്തിനായി കഠിനാധ്വാനം ചെയ്യുന്ന ഉപഭോക്​താക്കളെ പിന്തുണക്കാൻ ലക്ഷ്യമിട്ട്​ കഴിഞ്ഞ വർഷം നടത്തിയ പദ്ധതിയുടെ വൻ പ്രതികരണമാണ്​ വീണ്ടും വിൻ യുവർ ഡ്രീം ഹോം നടപ്പാക്കാൻ കാരണമായതെന്ന്​ അൽ അൻസാരി എക്​സ്​ചേഞ്ച്​ ജനറൽ മാനേജർ റാഷിദ്​ അൽ അൻസാരി പറഞ്ഞു.  അൽ അൻസാരി ​ബ്രാഞ്ചുകൾ മുഖേനയോ വെബ്​സൈറ്റിലോ ആപ്പ്​ വഴിയോ ചെയ്യുന്ന ഇടപാടുകൾ സമ്മാന പദ്ധതിയിൽ പങ്കുചേരാൻ അർഹരാക്കും. രണ്ടു മാസക്കാലം പണം അയക്കൽ, വിദേശ കറൻസി മാറ്റൽ, ആയിരം ദിർഹത്തിനു മുകളിൽ ബോണ്ട്​ വാങ്ങൽ, എയർ അറേബ്യ, ഫ്ലൈദുബൈ ടിക്കറ്റ്​, ട്രാവൽ കാർഡ്​, ടൂറിസ്​റ്റ്​ വിസ എന്നിവ എടുക്ക​ു​​ന്നവർക്കെല്ലാം അവസരമുണ്ടാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsansari exchange uae gulf news
News Summary - ansari exchange uae gulf news
Next Story