സായിദ് വർഷാചരണം : നടത്തിപ്പിന് പ്രസിഡൻറ് ഉന്നത സമിതിയെ നിയോഗിച്ചു
text_fieldsഅബൂദബി: 2018 ശൈഖ്സായിദ് വർഷമായി ആചരിക്കുന്നതിെൻറ ഭാഗമായി ഉന്നത തല സമിതി രൂപവത്കരിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ ഉത്തരവ്. ഉപ പ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ ചെയർമാനായാണ് സമിതി.
ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ യു.എ.ഇയുടെ മുന്നേറ്റത്തിനായി നടത്തിയ സംഭാവനകളെ ഉയർത്തിപ്പിടിച്ച് സഹിഷ്ണുതയുടെയും സ്വാഭിമാനത്തിെൻറയും സംസ്കാരം പ്രചരിപ്പിക്കുന്നതിനും രാജ്യത്തിെൻറ പുരോഗതി ശക്തമാക്കുന്നതിനുമാണ് വർഷാചരണം. കാബിനറ്റ്^ഭാവി കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ലാ അൽ ഗർഗാവി, വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ മുഹമ്മദ് ഗർഗാശ്, യുവജനകാര്യ സഹമന്ത്രി ശമ്മ സുഹൈൽ ഫാരിസ് അൽ മസ്റൂഇ എന്നിവരെ ശൈഖ് മൻസൂർ സമിതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പ്രസിഡൻറ്കാര്യ, സാംസ്കാരിക വിജ്ഞാന വികസന മന്ത്രാലയങ്ങളുടെയും അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ, എക്സിക്യൂട്ടിവ് കാര്യ അതോറിറ്റി എന്നിവയുടെയും പ്രതിനിധികളും സമിതിയിലുണ്ടാവും. വർഷാചരണത്തിെൻറ പദ്ധതി വിഭാഗങ്ങൾ തയ്യാറാക്കുന്നതുൾപ്പെടെ നിരവധി ചുമതലകൾ സമിതിക്കായിരിക്കും. രാജ്യ വ്യാപകമായി പ്രാദേശിക അതോറിറ്റികളുമായി കൈകോർത്ത് സമിതികൾക്കും രൂപം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.png)