അഞ്ജുമൻ എൻജിനീയറിങ് കോളജ് ആഗോള സംഗമം
text_fieldsഅഞ്ജുമൻ എൻജിനീയറിങ് കോളജ് ആഗോള സംഗമത്തിൽനിന്ന്
അബൂദബി: ഭട്കൽ അഞ്ജുമൻ എൻജിനീയറിങ് കോളജ് അലുമ്നിയുടെ ആഗോള സംഗമമായ ‘മിലാൻ 2.0’ അബൂദബിയിൽ സംഘടിപ്പിച്ചു.
അബൂദബിയിലെ മിലേനിയം അൽ റൗദ ഹോട്ടലിൽ നടന്ന പരിപാടി അലുമ്നി ചെയർമാൻ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവയോടൊപ്പം അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽനിന്നായി 600ലധികം എൻജിനീയർമാർ കുടുംബസമേതം സംഗമത്തിൽ പങ്കെടുത്തു. പഴയകാല സഹപാഠികൾ സ്മരണകൾ പുതുക്കുന്നതിനൊപ്പം, പ്രഫഷനൽ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും ചർച്ചകളും നെറ്റ്വർക്കിങ് സെഷനുകളും നടന്നു.
കുടുംബാംഗങ്ങൾക്കായി വിപുലമായ കല-സാംസ്കാരിക പരിപാടികളും വിനോദ പരിപാടികളും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

