Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightശൈഖ് സായിദി​െൻറ...

ശൈഖ് സായിദി​െൻറ മനോഹരചിത്രം 'ഹിജാബ് പിന്നി'ൽ ഒരുക്കി അനിൽ

text_fields
bookmark_border
ശൈഖ് സായിദി​െൻറ മനോഹരചിത്രം ഹിജാബ് പിന്നിൽ ഒരുക്കി അനിൽ
cancel
camera_alt

അ​നി​ൽ കു​മ്പ​നാ​ട് ചിത്രത്തിന്​ മുന്നിൽ

അ​ബൂ​ദ​ബി: ഹി​ജാ​ബ് പി​ൻ ഉ​പ​യോ​ഗി​ച്ച് യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ് ശൈ​ഖ് സാ​യി​ദി​െൻറ മ​നോ​ഹ​ര​ചി​ത്രം ഒ​രു​ക്കി പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​നി​ൽ കു​മ്പ​നാ​ട്. അ​ബൂ​ദ​ബി മ​ദീ​ന സാ​യി​ദ് ഷോ​പ്പി​ങ് സെൻറ​റി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​നി​ൽ, ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മ​നോ​ഹ​ര​ചി​ത്രം ഒ​രു​ക്കി മാ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

പേ​ൾ വൈ​റ്റ്, ഓ​ഫ് വൈ​റ്റ്, ക​റു​പ്പ് നി​റ​ത്തി​ലു​ള്ള 35,000 ഹി​ജാ​ബ് പി​ൻ ഉ​പ​യോ​ഗി​ച്ച് ഫോം ​ബോ​ർ​ഡി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യ​ത്. ഏ​ക​ദേ​ശം 90 മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. അ​ബൂ​ദ​ബി മ​ദീ​ന​ത്ത്​ സാ​യ്​​ദ്​ ഷോ​പ്പി​ങ്​ സെൻറ​ർ പ്ര​ധാ​ന ക​വാ​ട​ത്തി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്‌.

പാ​ട്ടെ​ഴു​തി​യും മ​നോ​ഹ​ര ആ​ൽ​ബം നി​ർ​മി​ച്ചും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും യു.​എ.​ഇ രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹ​വും ആ​ദ​ര​വും ഈ ​ക​ലാ​കാ​ര​ൻ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ബൂ​ദ​ബി​യി​ൽ സാം​സ്​​കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യ അ​നി​ൽ കു​മ്പ​നാ​ട് ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്നു.

Show Full Article
TAGS:Anil Kumbanad pSheikh Zayed beautiful picture Hijab Pin 
News Summary - Anil Kumbanad prepares Sheikh Zayed's beautiful picture on 'Hijab Pin'
Next Story