മലബാര്‍ ഗോള്‍ഡിന്റെ ഷാര്‍ജയിലെ ഏറ്റവും വലിയ ഷോറൂം അനില്‍ കപൂര്‍ ഉദ്ഘാടനം ചെയ്യും
text_fieldsഷാർജ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂമുകള്‍ ഷാര്‍ജയിലെ അല്‍ നഹ്ദയിലും ദുബൈ മിര്‍ദിഫ് സിറ്റി സെന്ററിലും വെള്ളിയാഴ്ച തുറക്കും. ബോളിവുഡ് നടനും മലബാര്‍ ഗോള്‍ഡ് ബ്രാന്‍ഡ് അംബാസഡറുമായ അനില്‍ കപൂര്‍ വൈകീട്ട് 7.30ന് അല്‍ നഹ്ദയിലെ ഷോറൂം ഉദ്ഘാടനം ചെയ്യും. ഗ്രൗണ്ട് ഫ്ലോറില്‍ കാരിഫോറിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന മിര്‍ദിഫ് സിറ്റി സെന്ററിലെ ഷോറൂം വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും.
പ്രൈം മെഡിക്കല്‍ സെന്ററിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഷാര്‍ജ അല്‍ നഹ്ദയിലെ ഷോറൂം 3200 ചതുരശ്രയടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. ഇത് ഷാര്‍ജയിലെ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ ഷോറൂമായിരിക്കും.
വിപുലമായ സ്വർണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും ആകര്‍ഷകമായ ശേഖരങ്ങളോടൊപ്പം അതിവിശിഷ്ടമായ ആഭരണ ഷോപ്പിങ് അനുഭവം ഉറപ്പാക്കാന്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് 30ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ദുബൈയിലും ഷാര്‍ജയിലും രണ്ട് പുതിയ ഷോറൂമുകള്‍ കൂടി തുറക്കുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.

