‘എയ്ഞ്ചൽസ് വാലി സാന്ത്വന ഭവൻ’ ഘടകം രൂപവത്കരിച്ചു
text_fieldsഎയ്ഞ്ചൽസ് വാലി അഗതി മന്ദിരത്തിന്റെ യു.എ.ഇ ഘടകം
രൂപവത്കരണത്തിൽ പങ്കെടുത്തവർ
ഷാർജ: കൊല്ലം ജില്ലയിലെ ചവറ കേന്ദ്രമായി പ്രവർത്തിക്കുന്ന എയ്ഞ്ചൽസ് വാലി അഗതി മന്ദിരത്തിന്റെ യു.എ.ഇ ഘടകം പ്രവർത്തക സമിതി രൂപവത്കരിച്ചു. പ്രസിഡന്റ് സുധീർ നൂറിന്റെ അധ്യക്ഷതയിൽ ഷാർജയിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
ജീവകാരുണ്യ മേഖലയിൽ നിരവധി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സ്ഥാപനത്തിന്റെ ഭാവി പദ്ധതികൾ രൂപകൽപന നടത്തിയും, നിലവിലുള്ള പ്രവർത്തനങ്ങൾക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചും സംഗമം അവസാനിച്ചു. ജനറൽ സെക്രട്ടറി ഷഹീൻഷ എലിസ്റ്റർ, എക്സിക്യൂട്ടിവ് അംഗങ്ങളായ നിസാർ വെളിയിൽ, മുനീർ ചാവടിയിൽ, നിസാർ കന്നേറ്റി, അൻസർ ബെസ്റ്റ് ബിൽഡേഴ്സ്, ഫുആദ് വടക്കൻ മൈനാഗപ്പള്ളി, നൗഷാദ് കാവടിയിൽ, റസാക്ക് പന്മന, നൗഷർ കരുനാഗപ്പള്ളി, നിജാം മാരാരിത്തോട്ടം, മജീദ് തേവലക്കര, നിയാസ് പന്മന, അൻവർഷാ കൊട്ടുകാട് തുടങ്ങിയവർ സംബന്ധിച്ചു. ഷെഫീഖ് ജൗഹരി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

