അങ്കമാലി എന്‍.ആര്‍.ഐ അസോസിയേഷന്‍ അബൂദബി ‘ഓണനിറവ് 2026’
text_fieldsഅങ്കമാലി എന്‍.ആര്‍.ഐ അസോസിയേഷന്‍ അബൂദബി സംഘടിപ്പിച്ച ഓണാഘോഷം ‘ഓണനിറവ് 2026’ പരിപാടിയിൽ പങ്കെടുത്തവർ
അബൂദബി: അങ്കമാലി എന്‍.ആര്‍.ഐ അസോസിയേഷന്‍ അബൂദബി സംഘടിപ്പിച്ച ഓണാഘോഷം ‘ഓണനിറവ് 2026’ വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളോടെയും മത്സരങ്ങളോടെയും ശ്രദ്ധേയമായി. ആഘോഷത്തില്‍ അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. വിവിധ മത്സരങ്ങള്‍, മാവേലി എഴുന്നള്ളത്ത്, ഓണസദ്യ തുടങ്ങിയ ആഘോഷത്തിന്‍റെ മാറ്റുകൂട്ടി.
ഉദ്ഘാടനച്ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ലതീഷ് ചുള്ളി അധ്യക്ഷത വഹിച്ചു. ഗോപിക ആനന്ദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുരേഷ് പരമേശ്വരന്‍, വൈസ് പ്രസിഡന്‍റുമാരായ ഫിമി റിജു, ജിനു പാപ്പച്ചന്‍, ജോ. സെക്രട്ടറി ഷാജു വര്‍ഗീസ്, ട്രഷറര്‍ പ്രകാശ് ജെയ്‌സണ്‍, ജോ. ട്രഷറര്‍ മാര്‍ട്ടിന്‍ തോമസ് എന്നിവർ സംസാരിച്ചു. അനില്‍ അഗസ്റ്റി കണ്‍വീനറായും അനിറ്റ ജോയ്, ടി. നെല്‍വിന്‍ എന്നിവര്‍ ജോ. കണ്‍വീനര്‍മാരായും പ്രവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

