ആന്ധ്ര സ്വദേശിനി റോഡിൽ കുഴഞ്ഞുവീണു മരിച്ചു
text_fieldsനേഹ പത്മ
ദുബൈ: ആന്ധ്രപ്രദേശ് സ്വദേശിനി ബർദുബൈയിൽ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയർ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന നേഹ പത്മയാണ് (42) മരിച്ചത്. ബർദുബൈയിൽ ഷോപ്പിങ്ങിന് എത്തിയതായിരുന്നു. റോഡിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുകയായിരുന്നു. റാശിദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ഷാർജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഭർത്താവ് പുതി സൂര്യ കാർട്ട്ലിയൻ ടവർ ഹോട്ടലിലെ സൂപ്പർവൈസറാണ്. മകൻ പുതി ആദിത്യ അമേരിക്കയിലും മകൾ മഹിത ഇന്ത്യയിലും വിദ്യാർഥികളാണ്. റാശിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

