Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രകൃതി സംരക്ഷണത്തിന്​...

പ്രകൃതി സംരക്ഷണത്തിന്​ പദ്ധതികളുമായി സ്വകാര്യ സ്​ഥാപനങ്ങളും

text_fields
bookmark_border
പ്രകൃതി സംരക്ഷണത്തിന്​ പദ്ധതികളുമായി സ്വകാര്യ സ്​ഥാപനങ്ങളും
cancel

ദുബൈ: 'ആവാസ വ്യവസ്​ഥ തിരിച്ചുപിടിക്കുക' എന്നതാണ്​ ഇത്തവണത്തെ ലോക പരിസ്​ഥിതി ദിന സന്ദേശം.ഈ പ്രഖ്യാപനം നടപ്പാക്കാനൊരുങ്ങുകയാണ്​ യു.എ.ഇയിലെ സ്വകാര്യ സ്​ഥാപനങ്ങൾ. പരിസ്​ഥിതി ദിനത്തിൽ മലയാളികളുടെ ഉടമസ്​ഥതയിലുള്ള സ്വകാര്യ സ്​ഥാപനങ്ങൾ വിവിധ പദ്ധതികളാണ്​ ആവിഷ്​കരിച്ചത്​.

പരിസ്​ഥിതി സംരക്ഷണത്തിന്​ ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ്​ യു.എ.ഇ. ഈ വർഷം അവസാനത്തോടെ സർക്കാർ സംവിധാനം പൂർണമായും കടലാസ്​രഹിതമാക്കാനുള്ള ഒരുക്കത്തിലാണവർ. സർക്കാർ ഓഫിസുകൾ പ്രകൃതി സൗഹൃദമാകു​േമ്പാൾ സ്വകാര്യ സ്​ഥാപനങ്ങൾക്കും നോക്കിനിൽക്കാനാവില്ല. നാടാകെ പച്ചപ്പ്​ വിരിക്കാനും പരിസ്​ഥിതി സൗഹൃദമാക്കാനുമുള്ള ഉദ്യമം ഏറ്റെടുക്കുകയാണ്​ സ്വകാര്യ സ്​ഥാപനങ്ങളും.

ഹോട്​പാക്ക്​ ​ഫാക്​ടറികൾ പച്ചവിരിക്കും

മനുഷ്യൻ മാത്രമല്ല, മറ്റ്​ ജീവജാലങ്ങളും ചേരുന്നതാണ്​ പരിസ്​ഥിതി എന്ന സന്ദേശം പകരുന്ന പദ്ധതികളാണ്​ പ്രമുഖ പ​ാക്കേജിങ്​ ബ്രാൻഡായ ഹോട്​പാക്ക് പരിസ്​ഥിതി ദിനത്തിൽ അവതരിപ്പിച്ചത്​​. പരിസ്​ഥിതി സംരക്ഷണം ലക്ഷ്യമിട്ട്​ അഞ്ച്​ പദ്ധതികൾ ഹോട്​പാക്ക്​ ശനിയാഴ്​ച പ്രഖ്യാപിച്ചു. ഫാക്​ടറികൾക്ക്​ ചുറ്റും പച്ചപ്പ്​ വിരിക്കുന്ന പദ്ധതിയാണ്​ ഇതിൽ പ്രധാനം. ​ഹോട്​പാക്കി​െൻറ ഡി.ഐ.പി ഓഫിസിൽ പരീക്ഷണാടിസ്​ഥാനത്തിൽ ആരംഭിച്ച പച്ചക്കറിത്തോട്ടം കൂടുതൽ മേഖലകളിലേക്ക്​ വ്യാപിപ്പിക്കും.

ഹോട്​പാക്കി​െൻറ എക്​സ്​ക്ലൂസിവ്​ ഓൺലൈൻ ഇക്കോ സ്​റ്റോർ ഗ്രൂപ്​ മാനേജിങ്​ ഡയറക്​ടർ പി.ബി. അബ്​ദുൽ ജബ്ബാർ ഉദ്​ഘാടനം ചെയ്യുന്നു

പഴങ്ങളും പച്ചക്കറികളും വിളയുന്ന മരങ്ങളും ചെടികളും മറ്റ്​ ഫാക്​ടറികളിലും നട്ടുപിടിപ്പിക്കും. ജീവനക്കാരു​െട വീടുകളിലേക്ക്​ ആവശ്യമായ പച്ചക്കറികൾ ഇവിടെ നിന്നുതന്നെ ഉൽപാദിപ്പിക്കുന്ന പദ്ധതിയാണ്​ രൂപപ്പെടുത്തുന്നത്​.പ്രകൃതി സംരക്ഷണത്തിന്​ സസ്യ-ജന്തു-ജീവജാലങ്ങളുടെ പ്രധാന്യം വ്യക്തമാക്കുന്ന ഹ്രസ്വ വിഡിയോയും ഹോട്​പാക്ക്​ പുറത്തിറക്കി. പ്രാണികളും പക്ഷികളും മരങ്ങളും മൃഗങ്ങളും പരിസ്​ഥിതി സന്തുലനം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും വിഡിയോയിലൂടെ ബോധവത്​കരിക്കുന്നു.

പരിസ്​ഥിതി സൗഹൃദ ഉൽപന്നങ്ങൾക്കായി എക്​സ്​ക്ലൂസിവ്​ ഓൺലൈൻ ഇക്കോ സ്​റ്റോർ തുറന്നാണ്​ ഹോട്​പാക്ക്​ പരിസ്​ഥിതി ദിനം അർഥവത്താക്കിയത്​. പുനരുപയോഗം ചെയ്യാവുന്ന വസ്​തുക്കൾ ഉപയോഗിച്ച്​ നിർമിച്ച ഹരിത ഉൽപന്നങ്ങളാണ്​ ഈ സ്​റ്റോറിലുള്ളത്​. ഓൺലൈൻ സ്​റ്റോർ വഴി ലോകമെമ്പാടും​ ഉൽപന്നങ്ങളെത്തും. അതുവഴി പരിസ്​ഥിതി സംരക്ഷണത്തി​െൻറ പ്രാധാന്യം ഉപഭോക്താക്കളിലേക്കെത്തിക്കാനും ​ലക്ഷ്യമിടുന്നു. ഗ്രൂപ്​ മാനേജിങ്​ ഡയറക്​ടർ പി.ബി. അബ്​ദുൽ ജബ്ബാറാണ്​ ഓൺലൈൻ ഇക്കോ സ്​റ്റോർ ഉദ്​ഘാടനം ചെയ്​തത്​. കഴിയുന്നത്ര ഫാക്​ടറികൾ സോളാർ എനർജിയിലേക്ക്​ മാറ്റാനും പദ്ധതിയുണ്ട്​. ഇതിന്​ ശ്രമം സജീവമായി നടക്കുന്നു.

പ്ലാസ്​റ്റിക്​ കിറ്റും പേപ്പർ രസീതും ഒഴിവാക്കാൻ ലുലു

പ്ലാസ്​റ്റികിെൻറ ഉപയോഗം കുറക്കുന്ന പദ്ധതികൾ സജീവമാക്കിയാണ്​ ലുലു ഗ്രൂപ്​ പരിസ്​ഥിതി ദിനം ആഘോഷമാക്കിയത്​. 'ലവ്​ യുവർ പ്ലാനറ്റ്​' എന്ന്​ പേരിട്ടിരിക്കുന്ന പദ്ധതി വഴി പരിസ്​ഥിതി സൗഹാർദ ബോധവത്​കരണങ്ങളും ലുലു ലക്ഷ്യമിടുന്നു. കടലാസുകൾക്ക്​ ബൈ പറഞ്ഞ്​ ഇ- റസീപ്​റ്റ്​ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്കും ലുലു തുടക്കമിട്ടു. നെസ്​ലെയുമായി സഹകരിച്ചാണ്​ ലുലുവി​െൻറ യു.എ.ഇയിലെ 40 സ്​റ്റോറുകളിലും വെബ്​സൈറ്റിലും 'ലവ്​ യുവർ പ്ലാനറ്റ്​' പദ്ധതി നടപ്പാക്കുന്നത്​. പുനരുപയോഗിക്കാവുന്ന ലക്ഷം ബാഗുകളാണ്​ ഇതുവഴി വിതരണം ചെയ്യുന്നത്​. ഈ വർഷം അവസാനത്തോടെ പ്ലാസ്​റ്റിക്​ കിറ്റുകൾ 30 ശതമാനം കുറക്കാനാണ്​ ലക്ഷ്യമെന്ന്​ ലുലു ഗ്രൂപ് എക്​സിക്യൂട്ടിവ്​ ഡയറക്​ടർ അഷ്​റഫ്​ അലി പറഞ്ഞു. അഞ്ച്​ വർഷത്തിനുള്ളിൽ പ്ലാസ്​റ്റിക്​ ബാഗുകൾ പൂർണമായും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ നെസ്​ലെ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക്​​ പുനരുപയോഗിക്കാവുന്ന ബാഗുകൾ സൗജന്യമായി നൽകും. 20 ദിർഹമിന്​ മുകളിലുള്ള ഉൽപന്നങ്ങൾ വാങ്ങു​േമ്പാഴാണ്​ ഇത്തരം കിറ്റുകൾ ലഭിക്കുക.

ലുലു ഇ- റസീപ്​റ്റിന്‍റെ ​ലോഞ്ചിങ് ഗ്രൂപ് എക്​സിക്യൂട്ടിവ്​ ഡയറക്​ടർ അഷ്​റഫ്​ അലി നിർവഹിക്കുന്നു

പേപ്പർ ഒഴിവാക്കാനും കോൺഡാക്​ട്​ലെസ്​ പേമെൻറ്​ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട്​ ഡിജിറ്റൽ രസീത്​​ സംവിധാനം ഏർപ്പെടുത്താനും ലുലു തീരുമാനിച്ചു. എസ്​.എം.എസ്​ വഴി രസീതുകൾ ലഭിക്കുന്ന സംവിധാനമാണ്​ ഏർപ്പെടുത്തിയത്​. ഇത്​ പ്രകൃതി സൗഹൃദമാണെന്ന്​ മാത്രമല്ല, ഉപയോക്താക്കൾക്ക്​ ഉപകാരപ്രദവുമാണ്​. ഇ- റസീപ്​റ്റി​​െൻറ ​ലോഞ്ചിങ്​ എം.എ. അഷ്​റഫ്​ അലി നിർവഹിച്ചു. ലുലു ഗ്രൂപ്​ റീടെയിൽ ഡയറക്​ടർ ഷാബു മജീദ്​, സി.ഐ.ഒ പിയൂഷ്​ ചൗഹാൻ, മാർക്കറ്റിങ്​ ആൻഡ്​ കമ്യൂണിക്കേഷൻസ്​ ഡയറക്​ടർ വി. നന്ദകുമാർ എന്നിവരും പ​ങ്കെടുത്തു. വരും മാസങ്ങളിൽ ലുലുവി​െൻറ 210 ഹൈപ്പർമാർക്കറ്റുകളിലും ഇ- റസീത്​​ സംവിധാനം ഏർപ്പെടുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luluenvironment dayhotpackprivate companies
News Summary - And private companies with nature conservation projects
Next Story