Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസർബനിയാസ്​ ദ്വീപിൽ...

സർബനിയാസ്​ ദ്വീപിൽ നിന്ന്​ പുരാതന കുരിശ്​ രൂപം കണ്ടെടുത്തു

text_fields
bookmark_border
Cross found on Sarbanes Island
cancel
camera_alt

സർബനിയാസ്​ ദ്വീപിൽ നിന്ന്​ കണ്ടെത്തിയ കുരിശ്

അബൂദബി: എമിറേറിലെ സർബനിയാസ്​ ദ്വീപിലെ പര്യവേക്ഷണ സ്ഥലത്തുനിന്ന്​ പുരാതന കുരിശ്​ രൂപം കണ്ടെടുത്തു. അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ്​ ചൊവ്വാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്​. പുരാവസ്തു ഗവേഷകർ പര്യവേക്ഷണം നടത്തുന്ന പ്രദേശത്തെ മഠത്തിൻറെ ഭാഗത്തുനിന്നാണ്​ ഒരു പ്ലേറ്റിൽ കൊത്തിവെച്ച കുരിശു രൂപം കണ്ടെടുത്തത്​. കഴിഞ്ഞ 30 വർഷത്തിനിടെ ദ്വീപിൽ നടന്ന ഏറ്റവും വലിയ ഖനനിത്തിനിടെയാണ്​ കുരിശ്​ കണ്ടെടുത്തിരിക്കുന്നത്​.

സർബനിയാസിൽ ഈ വർഷം ജനുവരിയിലാണ്​ പര്യവേക്ഷണ കാമ്പയിൻ ആരംഭിച്ചത്​. ഇറാഖിലും കുവൈത്തിലും കണ്ടെടുക്കപ്പെട്ട കുരിശ്​ രൂപത്തിന്​ സമാനമാണ്​ ഇവിടെ നിന്ന്​ കണ്ടെടുത്തിരിക്കുന്നത്​. പുരാതന ഇറാഖിലെ ചർച്ച്​ ഓഫ്​ ഈസ്റ്റുമായി ബന്ധപ്പെട്ടവരാണ്​ ഈ രൂപത്തിലെ കുരിശ്​ ഉപയോഗിച്ചിരുന്നത്​. പുരോഹിതർ ആത്മീയ പ്രവർത്തനങ്ങൾക്ക്​ വേണ്ടി ഉപയോഗിച്ചിരിക്കുന്നതാണ്​ ഇതെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

യു.എ.ഇയുടെ എക്കാലവും നിലനിന്ന സഹവർത്തിത്വത്തിൻറെയും സാംസ്കാരികമായ തുറസ്സിൻറെയും മൂല്യങ്ങളെയാണ്​ ക്രിസ്ത്യൻ കുരിശ്​ കണ്ടെടുത്തത്​ സാക്ഷ്യപ്പെടുത്തുന്നതെന്ന്​ അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ്​ ചെയർമാൻ മുഹമ്മദ്​ ഖലീഫ അൽ മുബാറക്​ പറഞ്ഞു.

1992ൽ യു.എ.ഇ നേതൃത്വത്തിന്റെ നിർദേശപ്രകാരം അബൂദബി ഐലൻഡ്‌സ് ആർക്കിയോളജിക്കൽ സർവേ (അഡിയാസ്) സർ ബാനി യാസ് ദ്വീപിൽ നടത്തിയ ഖനനത്തിലാണ്​ എ.ഡി ഏഴാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലേതെന്ന്​ വിശ്വസിക്കപ്പെടുന്ന ക്രിസ്ത്യൻ ആശ്രമം ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം നടത്തിയ ഖനനങ്ങളിൽ ആശ്രമത്തോടൊപ്പം തന്നെ ഒരു പള്ളിയും ഒരു സന്യാസ സമുച്ചയവും കണ്ടെത്തി. മുതിർന്ന സന്യാസിമാർ ധ്യാനത്തിനും ഏകാന്ത വിശ്രമത്തിനും ഉപയോഗിച്ചിരുന്ന പ്രത്യേക ഇടങ്ങളായാണ്​ ഇത്​ വിലയിരുത്തപ്പെട്ടത്​. ഈ ഭാഗത്താണ്​ പുരാവസ്തു ഗവേഷകർ ഇപ്പോൾ ഗവേഷണം നടത്തുകയും പര്യവേക്ഷണം നടത്തുകയും ചെയ്യുന്നത്​. ഇവിടെ കണ്ടെത്തിയ പള്ളിയും ആശ്രമവും ഇപ്പോൾ ഷെൽട്ടറുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsIslandAncient iconCross
News Summary - Ancient cross found on Sarbanes Island
Next Story