‘ഷാർജ എക്സലൻസ് അവാർഡ്’ കരസ്ഥമാക്കി ആങ്കർ അലൈഡ്
text_fieldsശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി, അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് എന്നിവർക്കൊപ്പം ഷാർജ എക്സലൻസ് അവാർഡ് വേദിയിൽ ആങ്കർ അലൈഡ് പ്രതിനിധികൾ
ഷാർജ: വിവിധ മേഖലകളിൽ മികച്ച പ്രകടനവും ഉന്നത വിജയവും കൈവരിച്ച സ്ഥാപനങ്ങൾക്കും സംരംഭകർക്കുമായി നൽകുന്ന 'ഷാർജ എക്സലൻസ് അവാർഡ് 2025' ആങ്കർ അലൈഡ് ഫാക്ടറി എൽ.എൽ.സിക്ക്. ഷാർജ എക്സ്പോ സെന്‍ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമിയിൽനിന്ന് ആങ്കർ അലൈഡ് അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി. എട്ട് വിഭാഗങ്ങളിലായി ആകെ 13 ജേതാക്കൾക്ക് അവാർഡ് പ്രഖ്യാപിച്ചതിലാണ് 'ഷാർജ എക്സലൻസ് അവാർഡ് 2025'ന് ആങ്കർ അലൈഡ് ഫാക്ടറി അർഹരായത്.
‘'ഷാർജ എക്സലൻസ് അവാർഡ് 2025' സ്വന്തമാക്കിയതിൽ അതിയായ അഭിമാനമുണ്ട്. കമ്പനിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പുരസ്കാരം. ടീമിന്റെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും, ആഗോള വിപണിയിലുടനീളം ഗുണമേന്മയുള്ള ഉൽപന്നങ്ങളും സേവനങ്ങളും എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെയും തെളിവാണ് ഈ നേട്ടം’ -ആങ്കർ അലൈഡ് ഫാക്ടറി അധികൃതർ അവാർഡ് നേട്ടത്തോട് പ്രതികരിച്ചു. ഈ വിജയത്തിന്റെ കരുത്തായ ജീവനക്കാർക്കും, വ്യാപാര പങ്കാളികൾക്കും, ഉപഭോക്താക്കൾക്കുമെല്ലാം ആങ്കർ അലൈഡ് നന്ദി പറഞ്ഞു.
1995ൽ ഷാർജയിൽ സ്ഥാപിതമായ ആങ്കർ അലൈഡ് മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും അംഗീകാരമുള്ള കെമിക്കൽ ഉൽപാദക, അനുബന്ധ അടിസ്ഥാന സൗകര്യ വികസന, വ്യാവസായിക പദ്ധതി നിർമാതാക്കളിൽ ഒന്നായി പടർന്നു പന്തലിക്കുകയായിരുന്നു. സിലിക്കൺ, പി.യു സീലന്‍റുകൾ, സ്പ്രേ അ പ്ലൈഡ് ഇൻസുലേഷൻ ഫോം, ഏറോസോൾ സൊലൂഷനുകൾ, സ്പ്രേ പെയിന്‍റുകൾ, അഡ്ഹസീവ് ടേപുകൾ, ഇപോക്സി റസിൻ-ബേസ്ഡ് സംവിധാനങ്ങൾ, വാട്ടർപ്രൂഫിങ് കോട്ടിങ്ങുകൾ, റിപ്പയർ മോർട്ടാറുകൾ, സെൽഫ്-ലെവലിങ് ഫ്ലോറിങ് സാങ്കേതിക വിദ്യകൾ, കസ്റ്റമൈസ്ഡ് വ്യാവസായിക ഫോർമുലേഷനുകൾ എന്നിങ്ങനെ നീളുന്നു കമ്പനി പുറത്തിറക്കുന്ന ഉൽപന്നങ്ങളുടെ ശ്രേണി. സൗദി അറേബ്യ, ഈജിപ്ത്, യുക്രെയ്ൻ, ലാറ്റിൻ അമേരിക്ക, ഇന്ത്യ, യു.എസ് എന്നിവിടങ്ങളിൽ ആങ്കർ അലൈഡിന്‍റെ മേഖല ഓഫീസുകൾ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

