അനന്തപുരി ബാലവേദി കുസൃതിക്കൂട്ടം സംഘടിപ്പിച്ചു
text_fieldsഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘അനന്തരത്നങ്ങൾ’എന്ന പേരിൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി കുസൃതിക്കൂട്ടം സംഘടിപ്പിച്ചു. ഷാർജ നാഷണൽ പാർക്കിൽ കുട്ടികളും രക്ഷകർത്താക്കളും ഒത്തുകൂടിയാണ് പരിപാടി ഒരുക്കിയത്.
കലാകായികപരിപാടികൾ, കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി നാണയപ്പെട്ടി വിതരണം, ദാനശീലം വളർത്തുന്നതിനായി കാരുണ്യസഞ്ചി വിതരണം എന്നിവയും ഒരുക്കിയിരുന്നു. വനിത കൺവീനർമാരായ ജ്യോതിലക്ഷ്മി, അനിതാ രവീന്ദ്രൻ, മുനീറ സലിം, ബിന്ധ്യ അഭിലാഷ്, അരുണാ അഭിലാഷ് എന്നിവർ നേതൃത്വം നൽകി. പ്രസിഡൻറ് കെ.എസ് ചന്ദ്രബാബു, ഖാൻ പാറയിൽ, ബിജോയ് ദാസ്, പ്രഭാത് നായർ, സർഗ റോയ്, അബ്ദുൽ ഗഫൂർ സീതി, നിസാർ, റോയ് നെല്ലിക്കോട് എന്നിവർ ആശംസ നേർന്നു.

