ആഭ്യന്തര വകുപ്പിൽ അരാജകത്വം -രാജീവൻ എളയാവൂർ
text_fieldsഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ശുഹൈബ്, കൃപേഷ്- ശരത്ലാൽ അനുസ്മരണ യോഗം
ദുബൈ: പിണറായി ഭരണത്തിൽ ആഭ്യന്തരവകുപ്പ് നിർജീവമായെന്നും പൊലീസുകാരെ പോലും തെരുവിലിട്ട് തല്ലുന്ന സഖാക്കളുടെ ഗുണ്ടാവിളയാട്ടമാണെന്നും കെ.പി.സി.സി അംഗവും കോൺഗ്രസ് നേതാവുമായ രാജീവൻ എളയാവൂർ ആരോപിച്ചു. ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധീര രക്തസാക്ഷികളായ ശുഹൈബ്, കൃപേഷ്-ശരത്ലാൽ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി വളരാൻ നിരപരാധികളെ കൊലക്കത്തിക്ക് ഇരയാക്കിയവർ ഇപ്പോൾ രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയ വിവാദത്തിൽ അണികളിൽ നിന്നും ജനങ്ങളിൽ നിന്നും ഓടിയൊളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജില്ല പ്രസിഡന്റ് സുധീപ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ദുബൈ പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ഷാജി പരേത്, ജനറൽ സെക്രട്ടറിമാരായ ബി.എ. നാസർ, സി.എ. ബിജു, ഷിജി അന്ന ജോസഫ്, സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ, ഇൻകാസ് നേതാക്കളായ ഇക്ബാൽ ചെക്കിയാട്, ഷംസീർ നാദാപുരം, അരിഷ് അബൂബക്കർ, സജി ബേക്കൽ, സുനിൽ നമ്പ്യാർ, ഫൈസൽ തങ്ങൾ, അഡ്വ. ബിജേഷ് മുതിരക്കൽ, രാജീവൻ പി., ഫിറോസ് മുഹമ്മദ് അലി, നൗഫൽ സൂപ്പി, കിഷോർ വയനാട്, അബ്ദുല്ല സയാനി, റിൻസൺ, അനീഷ് വർഗീസ്, മുഹമ്മദ് ഏറാമല, ബൈജു സുലൈമാൻ, തസ്ലീം കരീം, ഷാജി പുഞ്ചൻ, നൗഷാദ് കടലായി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ല ജനറൽ സെക്രട്ടറി അയ്യൂബ് മയ്യിൽ സ്വാഗതവും ട്രഷറർ സന്ദീപ് പുൻമൊത് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ഇൻകാസ് പ്രവർത്തകർ രക്തസാക്ഷികളുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

