മന്ത്രി ശിവൻകുട്ടിക്ക് അനന്തപുരി സ്വീകരണം നൽകി
text_fieldsഅനന്തപുരി പ്രവാസി കൂട്ടായ്മ കേരള വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക്
സ്വീകരണം നൽകുന്നു
ദുബൈ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടിക്ക് സ്വീകരണം നൽകി. ദുബൈ ഐ.ബി.ഐ.എസ് സ്റ്റൈലിഷ് ഹോട്ടലിൽ നടത്തിയ പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയൻറ് ട്രഷററും രക്ഷാധികാരിയുമായ ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നവാസ് തേക്കടി അധ്യക്ഷത വഹിച്ചു.
രഞ്ജി കെ. ചെറിയാൻ, മാത്തുക്കുട്ടി കടോൺ, പ്രഭാത് നായർ, അഡ്വ. സ്മിനു സുരേന്ദ്രൻ, സർഗ റോയ്, ജ്യോതിലക്ഷ്മി, മുജീബ് മോഡേൺ, അഫ്സൽ അൽത്താം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഖാൻ പാറയിൽ സ്വാഗതവും ട്രഷറർ ബിജോയ് ദാസ് നന്ദിയും പറഞ്ഞു. കൂട്ടായ്മ തിരുവനന്തപുരത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന നിർധനരായ കാൻസർ രോഗികൾക്കുള്ള മന്ദിരത്തിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് വേണ്ടത് ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.

