അനന്തപുരി പ്രവാസി കൂട്ടായ്മ മാപ്പിളപ്പാട്ട് മത്സരം
text_fieldsഅനന്തപുരി പ്രവാസി കൂട്ടായ്മ നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുന്നു
ഷാർജ: അനന്തപുരി പ്രവാസി കൂട്ടായ്മ ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇശൽ അനന്തപുരി മാപ്പിളപ്പാട്ട് മത്സരം നടത്തി. ജൂനിയർ വിഭാഗത്തിൽ അമൽ പ്രമോദ്, തന്മയ കൃഷ്ണകുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ദേവനന്ദ പ്രഭാത്, ഐറിൻ സുബിൻ മാത്യു എന്നിവർ മൂന്നാം സ്ഥാനവും നേടി, സീനിയർ വിഭാഗത്തിൽ സമീർ നാസർ, മനാഫ് കുന്നിൽ, ശ്രീജിത്ത് നായർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് 5000, 3000, 2000, രൂപ വീതം കാഷ് പ്രൈസും, മെമന്റോയും സർട്ടിഫിക്കറ്റുകളും സിനിമ- സീരിയൽ താരം റിയാസ് നർമകല വിതരണം ചെയ്തു. 10, പ്ലസ്ടു, പ്രഫഷനൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ അനന്തപുരി അംഗങ്ങളുടെ മക്കളെയും വിവിധരംഗങ്ങളിൽ കഴിവു തെളിയിച്ചവരെയും പരിപാടിയിൽ ആദരിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹിം, മുൻ പ്രസിഡന്റ് ഇ.പി. ജോൺസൻ, എസ്.എം. ജാബിർ, മാത്തുക്കുട്ടി കടോൺ, ഇ.റ്റി. പ്രകാശ്, അനന്തപുരി രക്ഷാധികാരികളായ രഞ്ജി കെ.ചെറിയാൻ, കബീർ ചാന്നൻകര, ആക്ടിങ് പ്രസിഡന്റ് നവാസ്തേക്കട, അഡ്വ. സ്മിനു സുരേന്ദ്രൻ, ഷെഫീഖ് വെഞ്ഞാറമൂട്, അഭിലാഷ് മണമ്പൂർ, വനിത കൺവീനർമാരായ ജ്യോതിലക്ഷ്മി, അരുണ അഭിലാഷ്, അനിത രവീന്ദ്രൻ, ബിന്ധ്യ അഭിലാഷ്, റോയ് നെല്ലിക്കോട് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഖാൻ പാറയിൽ സ്വാഗതവും ആക്ടിങ് ട്രഷറർ പ്രഭാത് നായർ നന്ദിയും പറഞ്ഞു. റിയാസ് നർമകലയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു.

