അനന്തപുരി പ്രവാസി കൂട്ടായ്മ: കെ.എസ്. ചന്ദ്രബാബു പ്രസിഡന്റ്
text_fieldsഅനന്തപുരി കൂട്ടായ്മ ഭാരവാഹികളായ കെ.എസ്. ചന്ദ്രബാബു, ഖാൻ പാറയിൽ, ബിജോയ് ദാസ്
ഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ വാർഷിക യോഗം ഷാർജയിൽ നടന്നു. കൂട്ടായ്മയുടെ രക്ഷാധികാരിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ. വൈ.എ. റഹിം ഉദ്ഘാടനം നിർവഹിച്ചു. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പ്രവാസികളുടെ സഹകരണത്തോടെ കാൻസർ രോഗികൾക്കായുള്ള സൗധം സ്ഥാപിക്കാനുള്ള പ്രവർത്തങ്ങൾ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
ഇൻകാസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി എസ്.എം. ജാബിർ, അനന്തപുരി രക്ഷാധികാരികളായ ബാബു വർഗീസ്, കബീർ ചാന്നാൻകര എന്നിവർ സംസാരിച്ചു. രഞ്ജി കെ. ചെറിയാനെ മറ്റൊരു രക്ഷാധികാരിയായി യോഗം തിരഞ്ഞെടുത്തു.
ഭാരവാഹികൾ: കെ.എസ്. ചന്ദ്രബാബു (പ്രസി), വിജയൻ നായർ, തേക്കട നവാസ്, അഡ്വ. സ്മിനു സുരേന്ദ്രൻ (വൈ. പ്രസി), ഖാൻ പാറയിൽ (ജന. സെക്ര), ഷഫീഖ് വെഞ്ഞാറമൂട്, സർഗ റോയ്, അഭിലാഷ് മണമ്പൂര് (ജോ. സെക്ര), ബിജോയ് ദാസ് (ട്രഷ), പ്രഭാത് നായർ (ജോ. ട്രഷ), വിനേഷ് (ഓഡിറ്റർ).

