അനന്തപുരി പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsഅനന്തപുരി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ സംഘടനയായ അനന്തപുരി പ്രവാസി കൂട്ടായ്മ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം രക്ഷാധികാരിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറുമായ അഡ്വ. വൈ.എ. റഹിം ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് കെ.എസ്. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ട്രഷറർ ശ്രീനാഥ് കാടൻചേരി, വൈസ് പ്രസിഡൻറ് മാത്യു ജോൺ, ജോ. സെക്രട്ടറി മനോജ് വർഗീസ്, ജോ. ട്രഷററും അനന്തപുരി രക്ഷാധികാരിയുമായ ബാബുവർഗീസ്, മുൻ പ്രസിഡൻറും മാനേജിങ് കമ്മിറ്റി അംഗവുമായ കെ. ബാലകൃഷ്ണൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, സുനിൽ, അബ്ദുൽ മനാഫ്, സാം വർഗീസ്, ഹരിലാൽ, അനന്തപുരി ഭാരവാഹികളായ രഞ്ജി കെ. ചെറിയാൻ, കബീർ ചാന്നാൻകര, നവാസ് തേക്കട, അഡ്വ. സ്മിനു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സലിം കല്ലറ, അഭിലാഷ് മണമ്പൂർ, വിനേഷ്, സലിം അംബൂരി, ഷഫീഖ് വെഞ്ഞാറമൂട്, അജ്മൽ പാളയം, സജീർ, റോയ്, ഹയാത്ത് സെയ്ഫ്, വനിത കൺവീനർമാരായ സർഗ റോയ്, ഷാഹിന അഷ്റഫ്, അരുണ അഭിലാഷ്, അംഗങ്ങളായ ജ്യോതി, പ്രസീത ടീച്ചർ, മുനീറ സലിം, ബിന്ദ്യ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഖാൻ പാറയിൽ സ്വാഗതവും ട്രഷറർ ബിജോയ് ദാസ് നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് സജയിൽ ബ്യൂടെക്ക് ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരുക്കി.

