അനന്തപുരി പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇഫ്താർ വിരുന്നൊരുക്കി. പ്രസിഡൻറ് കെ.എസ്. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹിം, ജനറൽ സെക്രട്ടറി ടി.എ. നസീർ, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, ഭാരവാഹികളായ മാത്യു ജോൺ, മനോജ് വർഗീസ്, ബാബു വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മുൻ പ്രസിഡന്റ് ഇ.പി. ജോൺസൻ, എൻ.ടി.വി. ചെയർമാൻ മാത്തുക്കുട്ടി കടോണ, രഞ്ജി കെ. ചെറിയാൻ, കബീർ ചാന്ദാൻകര വിവിധ സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ബിജോയ് ദാസ്, ഷഫീഖ് വെഞ്ഞാറമൂട്, നവാസ് തേക്കട, അഭിലാഷ് മണമ്പൂർ, സർഗ റോയ്, പ്രഭാത് നായർ, അഭിലാഷ് രത്നാകരൻ, സലിം കല്ലറ, അരുണ അഭിലാഷ്, ബിന്ദ്യാ അഭിലാഷ്, മുനീറ സലിം, അനിത രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ വിവിധ ലേബർ ക്യാമ്പുകളിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നൊരുക്കുമെന്ന് ജനറൽ സെക്രട്ടറി ഖാൻ പാറയിൽ അറിയിച്ചു.

