അനന്തപുരി പ്രവാസി കൂട്ടായ്മ പുതുവർഷാഘോഷം
text_fieldsഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. രണ്ടുദിവസത്തെ ആഘോഷത്തിൽ പാട്ടും നൃത്തവും വിവിധ കലാകായിക സൗഹൃദ മത്സരങ്ങളും അരങ്ങേറി. പുതുവർഷത്തെ വരവേറ്റ് രക്ഷാധികാരിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ. ട്രഷററുമായ ബാബു വർഗീസ്, ഭാരവാഹികളായ കെ.എസ്. ചന്ദ്രബാബു, ഖാൻ പാറയിൽ, ബിജോയ് ദാസ്, വിജയൻ നായർ, സർഗ റോയ്, നവാസ് തേക്കട, ഷഫീഖ് വെഞ്ഞാറമൂട്, അഭിലാഷ് മണമ്പൂർ, പ്രഭാത് നായർ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് വരവേറ്റു. രക്ഷാധികാരിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറുമായ അഡ്വ. വൈ.എ റഹീം പുതുവത്സര സമ്മാനങ്ങൾ വിതരണം ചെയ്തു.അഡ്വ. സ്മിനു സുരേന്ദ്രൻ, സലിം കല്ലറ, ജ്യോതി ലക്ഷ്മി, അരുണ അഭിലാഷ്, അജീന ശഫീഖ്, മുനീറ സലീം, രാധിക സ്മിനു എന്നിവർ നേതൃത്വം നൽകി.

