അനന്തരത്നങ്ങൾ ബാലവേദി: മാധവൻ അരുൺ പ്രസി., ലിയ ഷൈൻ ജന. സെക്ര.
text_fieldsലിയ ഷൈൻ, മാധവൻ അരുൺ
ഷാർജ: യു.എ.ഇയിൽ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ബാലവേദിയായ അനന്തരത്നങ്ങളുടെ ഭാരവാഹികളെ രക്ഷാധികാരിയും ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രസിഡന്റുമായ അഡ്വ. വൈ.എ. റഹിം പ്രഖ്യാപിച്ചു.
മാധവൻ അരുൺ (പ്രസിഡന്റ് ), സബാ അൽ റിദ, അഭയത്ത് റെൻജൻ (വൈസ് പ്രസിഡന്റുമാർ), ലിയ ഷൈൻ (ജനറൽ സെക്രട്ടറി), ആദിൽ മുഹമ്മദ്, സയ്യിദ് മുഹമ്മദ് സലിം (ജോ. സെക്രട്ടറിമാർ). കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും കലാകായിക- സാഹിത്യ വാസനകളെ വളർത്താനുമുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് അനന്തപുരി ഭാരവാഹികളായ തേക്കട നവാസ്, ഖാൻപാറയിൽ, ബിജോയ് ദാസ്, ജ്യോതി ലക്ഷ്മി, മുനീറ സലിം എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

