അനന്തരത്നങ്ങൾ ഈദ് കിറ്റുകൾ വിതരണം ചെയ്തു
text_fieldsഅനന്തരത്നങ്ങൾ അംഗങ്ങൾ ഫാമുകളിലെ തൊഴിലാളികൾക്ക് ഈദ് കിറ്റുകൾ സമ്മാനിക്കുന്നു
ഷാർജ: അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ബാലവേദിയായ അനന്തരത്നങ്ങൾ അൽഐനിലെ അബു സംറ അൽ മന്നത്ത് ഫാമിലേക്ക് ഈദ് കിറ്റുകൾ വിതരണം ചെയ്തു. വിവിധ ഫാമുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കാണ് ഒരു മാസത്തേക്കുള്ള പാകം ചെയ്തു കഴിക്കുന്നതിനാവശ്യമായ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തത്. പുതുതലമുറയിലെ മക്കളെ ദാനധർമങ്ങൾ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനും, സമൂഹത്തിലെ താഴെത്തട്ടിൽ ഉള്ളവരോട് സഹാനുഭൂതിയും അനുകമ്പയും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് അനന്തപുരി പ്രവാസി കൂട്ടായ്മ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതെന്നും കഴിഞ്ഞ മൂന്ന് വർഷമായി കുട്ടികൾ ഈദ് കിറ്റുകൾ വിതരണം ചെയ്തുവരുന്നതായും കൂട്ടായ്മ ജനറൽ സെക്രട്ടറി ഖാൻ പാറയിൽ പറഞ്ഞു.
അനന്തരത്നങ്ങളുടെ ഭാരവാഹികളായ മാധവ് അരുൺ, സെയ്ദ് സലിം, സബ അൽ റിദ, സുൽതാൻ സലിം, റൈഹാൻ, ഫറ ഫാത്തിമ, സൽമ ഷെഫീഖ്, അഭിനവ് അഭിലാഷ്, അഭിനന്ദ് അഭിലാഷ്, സുഹ്റിൻ ഷിബു, ഐൻ അൽ സമ, സുൽതാൻ ഷിബു, റിഷാൻ, ഷഹാൻ, സഫ്വാൻ സലിം എന്നീ കുട്ടികൾ നേതൃത്വം നൽകി. വനിത ജനറൽ കൺവീനർ ജ്യോതി ലക്ഷ്മി, സെക്രട്ടറി ഷെഫീഖ് വെഞ്ഞാറമൂട്, ബിന്ദ്യ അഭിലാഷ്, അജീന, ഷജീർ, അജേഷ്, ഷിബു മുഹമ്മദ് എന്നിവർ കുട്ടികൾക്ക് മാർഗനിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

