അനന്തപുരി പ്രതിഭ സംഗമവും ബ്രോഷർ പ്രകാശനവും
text_fieldsഅനന്തപുരി പ്രവാസി കൂട്ടായ്മ നടത്തിയ പ്രതിഭ സംഗമം
ഷാർജ: അനന്തപുരി പ്രവാസി കൂട്ടായ്മ കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലകളിൽ വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പ്രതിഭ സംഗമം അനന്തപുരി പ്രവാസി കൂട്ടായ്മ മുഖ്യ രക്ഷാധികാരി രഞ്ജി കെ. ചെറിയാൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റോയ് നെല്ലിക്കാടിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി കെ. ജോൺ, രക്ഷാധികാരികളായ നവാസ് തേക്കട, അഡ്വ. സന്തോഷ് കെ. നായർ, അഡ്വ. സ്മിനു സുരേന്ദ്രൻ, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം ജൂഡ്സൻ ജേക്കബ്, വനിത കൺവീനർ പ്രസീത ടീച്ചർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഭിലാഷ് രത്നകരൻ സ്വാഗതവും ട്രഷറർ ഷഫീക്ക് വെഞ്ഞാറമൂട് നന്ദിയും പറഞ്ഞു. അനന്തപുരി പ്രവാസി കൂട്ടായ്മ ഒക്ടോബർ 26ന് ഷാർജ എക്സ്പോ സെന്ററിൽ നടത്തുന്ന ഓണാഘോഷം ‘അനന്തം പൊന്നോണം 2025’ ബ്രോഷർ പ്രകാശനം സംഗീത സംവിധായകനും പിന്നണി ഗായകനുമായ രഞ്ജിത്ത് ഉണ്ണി വ്യവസായ പ്രമുഖൻ ജൗഹർ അൽബറാക്കിന് നൽകി നിർവഹിച്ചു.
ഓണാഘോഷ പരിപാടി കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. വി. ജോയ് എം.എൽ.എ മുഖ്യ അതിഥിയാകും. ഓണസദ്യ, ഘോഷയാത്ര, ഗാനമേള, വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ഡയറക്ടർ ഖാൻ പാറയിൽ അറിയിച്ചു. വൈസ് പ്രസിഡന്റുമാരായ ഷിബു മുഹമ്മദ്, ജ്യോതിലക്ഷ്മി, കൾച്ചറൽ കമ്മിറ്റി കൺവീനർ സുമേഷ്, സെക്രട്ടറി ഫാമി ഷംസുദ്ദീൻ, വനിത കൺവീനർമാരായ ഷൈനി ഖാൻ, ഗാന അരുൺ, അമൃത ഷൈൻ, ഷാജഹാൻ പണയിൽ, അൻവർ സഹീദ്, സുരേഷ് പിള്ള, വിനേഷ് ആർ, ബിബൂഷ് രാജ്, ദിലീപ് മുസാണ്ടം, താഹ കാപ്പുകാട്, ഷജീർ സ്ക്കെ ടെക്ക്, ബിന്ത്യ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

