അനന്തപുരി പ്രവാസി കൂട്ടായ്മ ഭാരവാഹികൾ
text_fieldsഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി ഷാർജ മുബാറക് സെന്ററിലെ ഏഷ്യൻ എംപെയർ പാർട്ടി ഹാളിൽ നടന്നു. കൂട്ടായ്മയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു.
റോയ് നെല്ലിക്കാട് (പ്രസിഡന്റ്), ഖാൻ പാറയിൽ (വർക്കിങ് പ്രസിഡന്റ്), അഭിലാഷ് രത്നാകരൻ (ജനറൽ സെക്രട്ടറി), ഷെഫീഖ് വെഞ്ഞാറമൂട് (ട്രഷറർ), ഷിബു മുഹമ്മദ്, ജ്യോതിലക്ഷ്മി. സലീം അമ്പൂരി ബിജോയ് ദാസ് (വൈസ് പ്രസിഡന്റുമാർ), വിനേഷ് രവീന്ദ്രൻ, ഫാമി ഷംസുദ്ദീൻ, സജു സാമ്പൻ, അനിൽ വാരിയർ (സെക്രട്ടറിമാർ), സലിം കല്ലറ (ജോയന്റ് ട്രഷറർ), രാജേഷ് സോമൻ (ഓഡിറ്റർ), മുനീറാ സലീം (വനിതാ ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ഖാൻ പാറയിൽ അവതരിപ്പിച്ചു.
ആക്ടിങ് പ്രസിഡന്റായിരുന്ന നവാസ് തേക്കടയുടെ അധ്യക്ഷതയിൽ മുഖ്യ രക്ഷാധികാരി രഞ്ജി കെ. ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, കബീർ ചാന്നാങ്കര, ബിജോയ് ദാസ്, ജ്യോതിലക്ഷ്മി, വിജയൻ നായർ, അഭിലാഷ് മണമ്പൂർ എന്നിവർ സംസാരിച്ചു. ഖാൻ പാറയിൽ സ്വാഗതവും പ്രഭാത് നായർ നന്ദിയും പറഞ്ഞു.

