അനന്തപുരി പ്രവാസി കൂട്ടായ്മ രക്തദാന ക്യാമ്പ്
text_fieldsദുബൈ: അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഹെൽത്ത് ആൻഡ് വെൽനെസ് കമ്മിറ്റി ‘ബ്ലഡ് ഡോണേഴ്സ് ഫോർ യു’വിന്റെ സഹകരണത്തോടെ ദുബൈ ബ്ലഡ് ഡൊണേഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിൽപ്പരം അനന്തപുരി കൂട്ടായ്മയിലെ അംഗങ്ങൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.
മുഖ്യ രക്ഷാധികാരി നവാസ് തേക്കട രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോയി നെല്ലിക്കാട്, ജനറൽ സെക്രട്ടറി അഭിലാഷ് രത്നാകരൻ, ട്രഷറർ ഷെഫീഖ് വെഞ്ഞാറമൂട്, വർക്കിങ് പ്രസിഡന്റ് ഖാൻ പാറയിൽ, വൈസ് പ്രസിഡന്റ് ബിജോയ് ദാസ് കൺവീനർമാരായ ബിബൂഷ് രാജ്, ഹാഷിം അമ്പൂരി, കോഓഡിനേറ്റർ ഫാമി ഷംസുദ്ദീൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ സന്തോഷ് വട്ടയം, നസീബ്, സുമിത്ത് കെട്ടിടത്തിൽ, സുമേഷ്, ഷജീർ സൈനുദ്ദീൻ, ദിലീപ് മുസാണ്ടം, സജീർ സീമന്തപുരം, ഷജീർ ഖാലിദ്, റാഫി പേരുമല, ഷാജഹാൻ, താഹ കാപ്പുകാട്, അൻവർ, ബിന്ധ്യ അഭിലാഷ്, വനിത കൺവീനർമാരായ പ്രസീത ടീച്ചർ, ഷൈനി ഖാൻ, ഗാന അരുൺ എന്നിവർ നേതൃത്വം നൽകി.

