മഴയിൽ ‘കുടയായി വിരിഞ്ഞ്’ ബുർജ് ഖലീഫ; ശൈഖ് ഹംദാൻ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി
text_fieldsദുബൈ: ചൊവ്വാഴ്ച ദുബൈ നഗരം ഉറക്കമുണർന്നത് മഴത്തണുപ്പിലേക്കാണ്. വഴിയിലും റോഡിലും എല്ലാം മഴവെള്ളം നിറഞ്ഞ ദിനത്തിൽ നഗരത്തിലെ സംസാര വിഷയം മറ്റൊന്നായിരുന്നു, ബുർജ് ഖലീഫയിൽ വിരിഞ്ഞ കുട. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് മഴദിനത്തിൽ അതിശയിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചത്.
ലോകത്തെ ഏറ്റവും ഉയർന്ന കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്ന് ഒരു കുട തുറന്ന് വരുന്നതാണ് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ വീഡിയോയിലുള്ളത്. മഴദിനത്തിൽ തന്നെ ഇത്തമൊരു വീഡിയോ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം വൈറലാവുകയായിരുന്നു.
ഇൻസ്റ്റഗ്രാമിൽ മിനുറ്റുകൾക്കം നിരവധി പേർ വീഡിയോ പങ്കുവെച്ചു. നിരവധി പേർ ദുബൈ നഗരത്തോടുള്ള സ്നേഹവും ഇവിടെ ജീവിക്കാൻ കഴിഞ്ഞതിലുള്ള അഭിമാനവും കമൻറായി പോസ്റ്റിനു താഴെ കുറിച്ചു.

