രാജ്യാന്തര ബന്ധമുള്ള മോഷണസംഘം ഷാര്‍ജയിൽ പിടിയിലായി
text_fieldsഷാർജ പൊലീസ് പിടികൂടിയ മോഷണസംഘം
ഷാര്‍ജ: വാഹനങ്ങള്‍ വാങ്ങുന്നവരെയും വില്ക്കുന്നവരെയും കബളിപ്പിച്ച് മോഷണം പതിവാക്കിയ മൂന്ന് അറബ് പൗരന്മാരെ ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തു. സംഘത്തിെൻറ നേതാവ് യു.എ.ഇക്ക് പുറത്ത് നിന്നാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്നും ഇയാള്‍ക്കുള്ള ഓഹരി സംഘാംഗങ്ങള്‍ കൃത്യമായി നൽകിവരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രണ്ടുപേര്‍ നല്കിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഘത്തിെൻറ വിദേശബന്ധം വെളിവായത്. കാര്‍ വില്പനയാണ് സംഘം മോഷണത്തിനായി തെരഞ്ഞെടുത്തത്. സമൂഹമാധ്യമം വഴിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്. വാഹനങ്ങള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുവാനുണ്ടെന്ന പരസ്യതന്ത്രത്തിലൂടെ ഇരയെ വീഴ്ത്തുകയും പണം കൈപ്പറ്റുന്നതിനായി നിശ്ചിത സ്ഥലത്ത് എത്തണമെന്നും പറഞ്ഞ് ആകര്‍ഷിക്കുകയും പണവുമായി എത്തുന്ന ആളെ തന്ത്രത്തില്‍ കബളിപ്പിച്ച് രക്ഷപ്പെടലുമായിരുന്നു സംഘത്തിെൻറ രീതിയെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ച ഉടനെ തന്നെ പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് അറബ് പൗരന്മാരിലേക്കും രാജ്യത്തിന് പുറത്തിരിക്കുന്ന നേതാവിലേക്കും വഴിതെളിച്ചത്.
ഇവരുടെ സങ്കേതത്തില്‍ നടത്തിയ പരിശോധനയില്‍ പണവും മറ്റ് രേഖകളും കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.പരിചയമില്ലാത്ത ആളുകളുമായി കച്ചവടം നടത്തുമ്പോള്‍, പ്രത്യേകിച്ച് ഓണ്‍ലൈന്‍ വഴി നടത്തുമ്പോള്‍ അതിജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

