ബഷീർ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച് പ്രവാസി വനിത
text_fieldsദീപ പുന്നയൂര്‍ക്കുളം അവതരിപ്പിച്ച ‘സുല്‍ത്താനും ഹൂറികളും’ എന്ന നാടകത്തിൽ നിന്ന്
റാസല്‍ഖൈമ: വിഖ്യാത എഴുത്തുകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലെ അനശ്വര കഥാപാത്രങ്ങളെ മരുഭൂമിയിലെ സ്റ്റേജില്‍ പുനരാവിഷ്കരിച്ച് മലയാളി കലാകാരി ദീപ പുന്നയൂര്‍ക്കുളം. റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങിലാണ് ദീപ രചനയും സംവിധാനവും നിര്‍വഹിച്ച ‘സുല്‍ത്താനും ഹൂറികളും’ എന്ന നാടകം അരങ്ങേറിയത്. ബഷീറിന്റെ സൃഷ്ടികളിലെ ആത്മാവും മനുഷ്യ സ്നേഹവും നിറഞ്ഞ കഥാപാത്രങ്ങളായ ഭാര്‍ഗവി, കേശവന് നായര്‍, സാറാമ്മ, നാരായണി, പാത്തുമ്മ, ഒറ്റക്കണ്ണന്‍ പോക്കര്, മണ്ടന്‍ മുത്തപ്പ, ബഷീര്‍, ഫാബി തുടങ്ങിയവരെല്ലാം അരങ്ങിലെത്തി. സാധാരണക്കാരുടെ ജീവിതവും ദു$ഖങ്ങളും സ്വപ്നങ്ങളും ലളിതമായ ഭാഷയില്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ബഷീറിന്റെ ശൈലി വേദിയില്‍ പൂര്‍ണതയോടെ പുന$സൃഷ്ടിക്കപ്പെട്ടത് പ്രേക്ഷകരുടെ മനം നിറച്ചു. യു.എ.ഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന ദീപ പുന്നയൂര്‍ക്കുളം, പ്രതീഷ് കുട്ടന്, ശങ്കര നാരായണന്, അനസ്, രഞ്ജിത്ത്, ദിനേശ്, മഹേഷ്, രമേഷ്, മനു, രാജേഷ്, പ്രജിത്ത്, നിര്‍മല്‍, അക്ഷയ്, ധനേഷ്, അജു, ശ്രീലക്ഷ്മി, അമൃത, ആന്‍സി, ജയ, സലീല, ഗായത്രി, അഖില സന്തോഷ്, റിതു, റെന്യു, ശ്രുതി, പ്രിന്‍സി, സിയ, മാജിദ, ലസി, സഫിയ, സരിജ, ദൈവാസ്മിന്, നന്ദിത, ഗായത്രി, സാന്‍വി, വേദ, ശിവപ്രിയ, ആരാധ്യ തുടങ്ങിയവരാണ് ബഷീര്‍ കൃതികളിലെ കഥാപാത്രങ്ങള്‍ക്ക് റാസല്‍ഖൈമയിലെ സ്റ്റേജില്‍ ജീവന് നല്‍കിയത്. മലയാള ഭാഷയോടും കലയോടുമുള്ള സ്നേഹമാണ് ഈ സംരംഭത്തിന് പിന്നിലെ പ്രചോദനമെന്ന് ദീപ പുന്നയൂര്‍ക്കുളം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നൃത്തവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്ന ദീപ പുന്നയൂര്‍ക്കുളം 20 വര്‍ഷത്തിലേറെയായി ഗള്‍ഫിലുണ്ട്. സ്കൈ ആര്‍ട്ട്സ് സ്ഥാപന ഉടമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

