Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതിയ അധ്യായന...

പുതിയ അധ്യായന വർഷത്തിന് ആവേശകരമായ തുടക്കം

text_fields
bookmark_border
പുതിയ അധ്യായന വർഷത്തിന് ആവേശകരമായ തുടക്കം
cancel
camera_alt

പുതിയ അധ്യായന വർഷത്തിന്‍റെ ആദ്യദിനത്തിൽ സ്കൂളിലെത്തിയ വിദ്യാർഥികൾ

അ​ൽ​ഐ​ൻ: രാ​ജ്യ​ത്തെ ഏ​ഷ്യ​ൻ സി​ല​ബ​സ്​ പി​ന്തു​ട​രു​ന്ന സ്കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. പു​തി​യ പു​സ്ത​ക​ങ്ങ​ളും ബാ​ഗു​മാ​യി പു​ത്ത​ൻ യൂ​നി​ഫോ​മ​ണി​ഞ്ഞ് പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ​ദി​നം വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തി. നൂ​റു​ക്ക​ണ​ക്കി​ന് കെ.​ജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ദ്യ​ക്ഷ​രം നു​ക​രാ​ൻ ആ​ഹ്ലാ​ദ​ത്തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​യ​ത്. ഉ​ത്സ​വ പ്ര​തീ​തി​യോ​ടെ​യാ​ണ് കു​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്.

നാ​ട്ടി​ൽ നി​ന്ന് പു​തു​താ​യി വ​ന്ന​വ​രും ഇ​വി​ടെ സ്കൂ​ളു​ക​ൾ മാ​റു​ന്ന​വ​രു​മാ​യി ഒ​ന്നു​മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കും പ​ല സ്കൂ​ളു​ക​ളി​ലും പു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യി​ട്ടു​ണ്ട്. ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രും അ​ധ്യാ​പ​ക​രും ന​ട​ത്തി​യ​ത്.

പ​ല വി​ദ്യാ​ല​യ​ങ്ങ​ളും പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സ്കൂ​ൾ കോ​മ്പൗ​ണ്ടു​ക​ളും ക്ലാ​സ് മു​റി​ക​ളും തോ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ബ​ലൂ​ണു​ക​ൾ കൊ​ണ്ടും അ​ല​ങ്ക​രി​ച്ചു. മൂ​ന്ന് ആ​ഴ്ച​യോ​ളം വ​രു​ന്ന വ​സ​ന്ത​കാ​ല അ​വ​ധി​ക്കും ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​ക്കും ശേ​ഷ​മാ​ണ് കു​ട്ടി​ക​ൾ സ്കൂ​ളി​ൽ എ​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​വ​സാ​ന പാ​ദ​ത്തി​ന്​ തി​ങ്ക​ളാ​ഴ്ച തു​ട​ക്കം കു​റി​ച്ചു. ജൂ​ൺ 28ന് ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മ​ധ്യ​വേ​ന​ൽ അ​വ​ധി ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al ainNew academic yearwelcome to new comers
News Summary - An exciting start to the new academic year
Next Story