‘ഫ്രീ കിക്‌സ്’; നെസ്റ്റോയുടെ തകർപ്പൻ കാമ്പയിന് ആവേശകരമായ സമാപനം
text_fieldsനെസ്റ്റോ ഹൈപ്പർമാർക്കറ്റ് ‘ഫ്രീ കിക്‌സ്’ കാമ്പയിനിലെ മെഗാ വിജയികൾ
ദുബൈ: ലോകകപ്പ് ഫുട്ബാളിന്‍റെ ആരവങ്ങൾക്കൊപ്പം നെസ്റ്റോ ഹൈപ്പർമാർക്കറ്റ് അവതരിപ്പിച്ച ‘ഫ്രീ കിക്‌സ്’ കാമ്പയിന് ആവേശകരമായ സമാപനം. ‘ഫ്രീ കിക്‌സ്’ ഇലക്ട്രോണിക്സ് പ്രൊമോഷനിലൂടെ മൂന്ന് ലക്ഷം ദിർഹമിന്റെ വൻ കാഷ് പ്രൈസുകളാണ് വിജയികളെ തേടിയെത്തിയത്. മെയ് 21 മുതൽ ജൂലൈ 15 വരെ ഏഴ് ആഴ്ചകളിലായി ദുബൈ, ഷാർജ, അജ്മാൻ എന്നീ മേഖലകളിലെ നെസ്റ്റോ ഔട്ട്‌ലെറ്റുകളിലാണ് ലോകകപ്പ് ആവേശത്തിനൊപ്പം ഈ മെഗാ കാമ്പയിൻ അരങ്ങേറിയത്.
കാമ്പയിന്റെ ഭാഗമായി ഓരോ ആഴ്ചയിലും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ഭാഗ്യശാലികൾക്ക് 5,000 ദിർഹം വീതം സമ്മാനമായി ലഭിച്ചു. ദുബൈയിൽനിന്നും ഷാർജയിൽനിന്നും രണ്ടുപേർക്ക് വീതവും അജ്മാനിൽ നിന്ന് ഒരാൾക്കുമാണ് ആഴ്ചതോറും സമ്മാനം ലഭിച്ചത്. കൂടാതെ, കാമ്പയിന്റെ അവസാന ഘട്ടത്തിൽ തിരഞ്ഞെടുത്ത അഞ്ച് മെഗാ വിജയികൾക്ക് 25,000 ദിർഹം വീതവും നൽകി.
തിരഞ്ഞെടുത്ത ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ കുറഞ്ഞത് 150 ദിർഹത്തിന് വാങ്ങുമ്പോഴാണ് ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലേക്ക് ഒരു എൻട്രി നൽകിയത്. വേൾഡ് കപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ ആസ്വദിക്കാൻ സഹായിക്കുന്ന മികച്ച ടെലിവിഷനുകൾക്ക് ഈ പ്രൊമോഷനിൽ കൂടുതൽ പ്രാധാന്യം നൽകിയിരിരുന്നു.
ടി.വികൾക്ക് പുറമെ ലാപ്ടോപ്പുകൾ, ഗെയിമിങ് ഗാഡ്‌ജെറ്റുകൾ, സൗണ്ട് സിസ്റ്റം, ഹെഡ്‌സെറ്റുകൾ എന്നിവയെല്ലാം ഈ ഓഫറിന്റെ പരിധിയിലുണ്ടായിരുന്നു. കാമ്പയിനിൽ വിജയത്തിലേക്ക് ‘വല കുലുക്കിയ’ ഉപഭോക്താക്കൾ ലോകകപ്പ് ആവേശം വലിയ സ്ക്രീനിൽ കാണാൻ കഴിഞ്ഞതിനൊപ്പം വൻതുക സമ്മാനമായും നേടാനും കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

