Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​ർ​ഭഛി​ദ്രം ന​ട​ത്തി...

ഗ​ർ​ഭഛി​ദ്രം ന​ട​ത്തി മൃ​ത​ദേ​ഹം മാ​ലി​ന്യ​ത്തി​ൽ ത​ള്ളി; യു​വ​തി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

ഷാ​ർ​ജ: എ​ട്ടു മാ​സം ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ ഇ​ന്തോ​നേ​ഷ്യ​ൻ യു​വ​തി ഷാ​ർ​ജ​യി​ൽ പി​ടി​യി​ലാ​യി. ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം ഗാ​ർ​ബേ​ജ്​ ബി​ന്നി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. 30കാ​രി​യാ​ണ്​ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്.

അ​ൽ മ​ജാ​സ്​ പ്ര​ദേ​ശ​ത്ത്​ ഒ​രു സ്ത്രീ​ക്ക്​ ഹൃ​ദ​യാ​ഘാ​ത​വും ര​ക്ത​സ്രാ​വ​വു​മു​ണ്ടാ​യ​താ​യി നാ​ഷ​ന​ൽ ആം​ബു​ല​ൻ​സി​ലേ​ക്ക്​ ല​ഭി​ച്ച ഫോ​ൺ​വി​ളി​യാ​ണ്​ സം​ഭ​വം പു​റ​ത്തെ​ത്തി​ച്ച​ത്. അ​തി​വേ​ഗം സ്ഥ​ല​ത്തെ​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ സ്ത്രീ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ അ​ൽ ബു​ഹൈ​റ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ കു​റ്റം തെ​ളി​ഞ്ഞ​ത്. സ്ത്രീ​യു​ടെ താ​മ​സ​സ്ഥ​ല​ത്ത്​ പൊ​ലീ​സ്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ കാ​മു​ക​നു​മൊ​ത്ത്​ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ സ്ത്രീ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ലീ​സ്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - An abortion was performed and the body was thrown into the garbage; The young woman is in custody
Next Story