മൂന്നു മാസത്തെ യു.എ.ഇ പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കും
text_fieldsഅജ്മാന്: രാജ്യത്ത് താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ സുഗമമാക്കാൻ മൂന്ന് മാസ കാലയളവില്‍ യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി നാളെ അവസാനിക്കും. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് ‘നിങ്ങളുടെ അവസ്ഥ പരിഷ്കരിച്ചുകൊണ്ട് സ്വയം പരിരക്ഷിക്കുക’ എന്ന തലക്കെട്ടില്‍ ആഗസ്റ്റ് ഒന്നു മുതലാണ് പൊതുമാപ്പ് സൗകര്യം ഒരുക്കിയിരുന്നത്. ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേരാണ് ഈ അവസരം ഉപയോഗപ്പെടുത്തിയത്.
ലക്ഷക്കണക്കിന് ദിര്‍ഹം പിഴ നൽകേണ്ടി വരുമായിരുന്ന നിരവധി പേര് ഈ അവസരം ഉപയോഗപ്പെടുത്തി തങ്ങളുടെ അവസ്ഥ സുരക്ഷിതമാക്കി. രാജ്യത്ത് അനധികൃതമായി കഴിഞ്ഞിരുന്നവര്‍ക്ക് പുതിയ വിസയിലേക്ക് മാറുവാനും അതിനു കഴിയാത്തവര്‍ക്ക് രാജ്യം വിട്ട് പോകുവാനും ഈ പൊതുമാപ്പ് അവസരം നല്‍കിയിരുന്നു. ബുധനാഴ്ച പൊതുമാപ്പ് കാലാവധി തീരുന്നതോടെ ശക്തമായ പരിശോധന ഉണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സര്‍ക്കാര്‍ അനുവദിച്ച് നല്കിയ കാലാവധി കഴിഞ്ഞും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ ദാക്ഷിണ്യമില്ലാതെ നേരിടുമെന്ന് എമിഗ്രേഷൻ മേധാവികൾ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാര്‍ക്ക് കനത്ത പിഴയും തടവും നാടുകടത്തല്‍ അടക്കമുള്ള ശിക്ഷയും ലഭിക്കും. അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതിന് ആറു മാസത്തെ കാലയളവുള്ള വിസ സംവിധാനവും ഇക്കുറി സര്‍ക്കാര്‍ പ്രത്യേകമായി അനുവദിച്ചിരുന്നു. ഒന്‍പത് സേവന മേഖലകളും ഓരോ എമിരേറ്റിലെ എമിഗ്രേഷന്‍ ഓഫീസുകളും രാവിലെ 8 മുതല്‍ രാത്രി 8 വരെ പൊതുമാപ്പ് സംവിധാനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നു. ഇക്കുറി ഇന്ത്യയില്‍ നിന്നുള്ള അനധികൃത താമസക്കാരുടെ എണ്ണം കുറവായിരുന്നു എന്നാണു കണക്കുകള്‍ കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.