Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉമ്മുൽ ഖുവൈനിൽ...

ഉമ്മുൽ ഖുവൈനിൽ പൊതുമാപ്പ്​ ഹെൽപ്​ ഡെസ്​കിന്​ തുടക്കമായി

text_fields
bookmark_border
ഉമ്മുൽ ഖുവൈനിൽ പൊതുമാപ്പ്​ ഹെൽപ്​ ഡെസ്​കിന്​ തുടക്കമായി
cancel
camera_alt?????? ????? ??????? ?????????? ???????????? ???????? ???????????? ???????? ??????? ???????

ഉമ്മുല്‍ഖുവൈന്‍: പൊതുമാപ്പ് അപേക്ഷകരായ ഇന്ത്യക്കാര്‍ക്ക് സേവനം ലഭ്യമാക്കുന്നതിന്​ ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍  സാമൂഹിക ജീവകാരുണ്യ സംഘടനകളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മറ്റിക്ക് രൂപം നല്‍കി. ഹെൽപ്​ ഡെസ്​ക്​ പ്രവര്‍ത്തനോദ്​ഘാടനം പ്രസിഡൻറ്​ സജാദ് നാട്ടിക നിര്‍വ്വഹിച്ചു. ആഗസ്​റ്റ്​ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ പ്രാബല്യമുള്ള പൊതുമാപ്പ്​ സൗകര്യം  പ്രയോജനപ്പെടുത്തേണ്ടവര്‍ രാവിലെ 9 മണി മുതല്‍ 1 മണിവരേയും, വൈകീട്ട് 5 മണി മുതല്‍ 9 മണി വരേയും ഹെൽപ്​ ഡെസ്കില്‍ പേരുകള്‍ രജിസ്​റ്റർ ചെയ്യണം. ഉമ്മുല്‍ഖുവൈന്‍ ഹോസ്പിറ്റലിന് സമീപം ആരോഗ്യവകുപ്പ്​ കെട്ടിടത്തിന് താഴെ പ്രവര്‍ത്തിക്കുന്ന അല്‍സബീല്‍ ടൈപിങ് സ​െൻററിലാണ് ഹെൽപ്​ ഡെസ്ക് ക്രമീകരിച്ചിട്ടുള്ളത്. ബന്ധപ്പെടേണ്ട നമ്പര്‍: 050-5172118/052-1520507/050-2274702.

സംഘടനാ പ്രതിനിധികളായ അബ്ദുല്ല താണിശ്ശേരി (കെ.എം.സി.സി.), സഞ്ചു പിള്ള (ഇന്‍കാസ്), പ്രസൂദന്‍ (മാസ്സ്), സോമരാജന്‍ (സേവനം), നാദിര്‍ഷ (പ്രവാസി ഇന്ത്യ), സക്കറിയ്യ (ജി.പി. ഡബ്ലു.എ), തുടങ്ങിയവര്‍ സംസാരിച്ചു. വൈസ്​ ചെയര്‍മാന്‍ പി.കെ. മൊയ്തീന്‍ ആശംസയർപ്പിച്ചു.  ജന. സെക്രട്ടറി മുഹമ്മദ് മൊഹിയുദ്ദീന്‍ സ്വാഗതവും കണ്‍വീനര്‍ വിദ്യാധരൻ നന്ദിയും പറഞ്ഞു. ഇന്ന്​ രാത്രി എട്ടു അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ പൊതുമാപ്പിനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഐ.ആര്‍.സി. ജനറല്‍ സെക്രട്ടറി അഡ്വ. നജ്മുദ്ദീന്‍ മറുപടി നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsamnesty helpline
News Summary - amnesty helpline-uae-gulf news
Next Story