ഇത് യു.എ.ഇയുടെ സമ്മാനമാണ്, നിങ്ങളിത് ഉപയോഗപ്പെടുത്തുക
text_fieldsദുബൈ: യു.എ.ഇ സർക്കാർ ജനങ്ങൾക്ക് നൽകുന്ന മികച്ച ഒരു സമ്മാനമാണ് ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന പൊതുമാപ്പ് പദ്ധതിയെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അഭിപ്രായപ്പെട്ടു. ഒാരോ പ്രവാസിയും ഇവിടെയെത്തി ജോലി ചെയ്യുന്നത് അവരവർക്കു വേണ്ടി മാത്രമല്ല. അവരുടെ കുടുംബത്തിനും വീടിനും നാടിനും വേണ്ടിയാണ്. ഒരു പ്രവാസിക്ക് ദുരിതമുണ്ടായാൽ അങ്ങകലെ അവരുടെ കുടുംബത്തിനും വീടിനും നാടിനും ദുരിതമുണ്ടാവും. ഏവർക്കും സന്തോഷവും സമാധാനവും ഉറപ്പാക്കുകയാണ് നമ്മുടെ ദൗത്യം. നിയമം ലംഘിച്ച് ഇൗ രാജ്യത്ത് കഴിയുന്നവർ ക്രിമിനലുകളല്ല. അവരുടെ നിയമലംഘനത്തിന് പല വിധ കാരണങ്ങളുണ്ടാവും. നിയമ പ്രതിസന്ധിയിൽ നിന്ന് മുക്തരാക്കി ഭാവി ശോഭനമാക്കാനുള്ള അവസരമാണ് അവർക്കിത്. ഏവരെയും സ്വീകരിക്കാൻ സന്നദ്ധതയുള്ള ഇൗ രാജ്യത്ത് പുതിയ ജീവിതം തുടങ്ങാനും സൗകര്യമുണ്ടാവും. അതിന് ഏവരുടെയും പിന്തുണ ആവശ്യമാണെന്നും അൽ മറി പറഞ്ഞു. ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. മേജർ ജനറൽ അൽ മറി ദുബൈ ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ സ്ഥാനത്തിരിക്കെ നടക്കുന്ന മൂന്നാമത്തെ പൊതുമാപ്പ് പദ്ധതിയാണിത്. മുൻവർഷങ്ങളേക്കാൾ കൂടുതൽ സുഗമവും സൗകര്യങ്ങളുമാണ് ഇക്കുറി ലഭ്യമാവുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എത്രയാളുകൾ സൗകര്യം പ്രയോജനപ്പെടുത്തുമെന്ന് ഇപ്പോൾ പറയേണ്ടതില്ല. ഇൗ സൗകര്യത്തിന് അർഹരായ എല്ലാവരും പ്രയോജനപ്പെടുത്തകയാണ് വേണ്ടത്. ചിലരുടെ അനധികൃത താമസം സംബന്ധിച്ച പ്രശ്നങ്ങൾ പെെട്ടന്ന് പരിഹരിക്കാനാവും. ചിലത് അൽപം സമയമെടുത്തേക്കും.^അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
പൊതുമാപ്പ് വിവരങ്ങൾക്ക്: 8005111 ടോൾഫ്രീ നമ്പർ, 80080 ടോൾ ഫ്രീ നമ്പർ
പൊതുമാപ്പ് ഒരുക്കുന്ന ആനുകൂല്യങ്ങൾ
• താമസ രേഖ സംബന്ധമായ എല്ലാ പിഴകളിൽ നിന്നും മുക്തി
• ബാൻ അടിക്കാതെ മടങ്ങാനുള്ള സൗകര്യം
500 ദിർഹം ഫീസടച്ച് വിസ ശരിയാക്കി യു.എ.ഇയിൽ തുടരാനാവും
• www.moher.gov.ae വെബ്സൈറ്റ് വഴി മാനവവിഭവ ശേഷി മന്ത്രാലയം തയ്യാറാക്കുന്ന ലേബർ മാർക്കറ്റ് മുഖേന ജോലിക്ക് സാധ്യത
• താൽകാലികമായി തങ്ങുന്നതിനുള്ള സൗകര്യം
ഇന്ത്യൻ എംബസിയിലെ ഹെൽപ്ഡെസ്ക്
• indemb.uaeamnesty18@gmail.com
• ഇന്ത്യൻ വർക്കേഴ്സ് റിസോഴ്സ് സെൻറർ (െഎ.ഡബ്ലിയു. ആർ.സി) 80046342 (24 മണിക്കൂറും വിവരങ്ങൾ ലഭ്യം)
• ഇന്ത്യൻ എംബസി: 0562622118(രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ)
• െഎ.വി.എസ്: 024456994,043579585 (രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെ^ വെളളി, ശനി ഒഴികെ
• ബി.എൽ.എസ്: 043875667(രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ^വെള്ളി ഒഴികെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
