'അമ്മക്കൊരുമ്മ' പ്രവാസി ശ്രീ മദേഴ്സ് ഡേ പരിപാടി
text_fieldsയു.എ.ഇ മദേഴ്സ് ഡേയോട് അനുബന്ധിച്ച് യു.എ.ഇയിലെ പ്രായമായ അമ്മമാര്‍ക്കായി പ്രവാസി ശ്രീ അബൂദബി വനിത വിഭാഗം സംഘടിപ്പിച്ച ‘അമ്മക്കൊരുമ്മ’ പരിപാടി
അബൂദബി: പ്രവാസി ശ്രീഅബൂദബി വനിതാ വിഭാഗം യു.എ.ഇ മദേഴ്സ് ഡേയോട് അനുബന്ധിച്ച് യു.എ.ഇയിലുള്ള പ്രായമായ അമ്മമാര്‍ക്കുവേണ്ടി 'അമ്മക്കൊരുമ്മ' എന്ന പരിപാടി അബൂദബി ഐ.സി.സിയില്‍ നടത്തി. പ്രവാസി ശ്രീ അബൂദബി പ്രസിഡന്റ് നസ്റീന് യാസിർ പരിപാടികള്‍ക്ക് നേതൃത്വം നല്കി. കൗൺസലിങ് വിദഗ്ധയും സാമൂഹികപ്രവര്‍ത്തകയുമായ ഡോ. ബല്‍ക്കീസ് അമ്മമാര്‍ക്ക് അവരുടെ ഭക്ഷണരീതികളെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുമുള്ള ക്ലാസ് നല്കി.
ജോ. സെക്രട്ടറിമാരായ ഷഹാന അജീഷ്, ഹൈഫ മുനീർ എന്നിവരുടെ നേതൃത്വത്തില്‍ അമ്മമാര്‍ കലാപരിപാടികൾ അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് അംഗം റംസീന റഷീദ്, ആസിയ ഷൈമ എന്നിവർ അമ്മമാര്‍ക്കായി വിവിധതരം വിനോദപരിപാടികൾ നടത്തി. എല്ലാ അമ്മമാർക്കും സമ്മാനങ്ങൾ നല്കി.ഐ.സി.സി അബൂദബി മേഖല വനിത പ്രസിഡന്റ് മറിയം ജമീല സംസാരിച്ചു. പ്രവാസി ശ്രീ അബൂദബി സെക്രട്ടറി ഷക്കീല ഷാനിദ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷൈമ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

