എക്സ്പോയിലേക്ക് സന്ദർശകരെ ക്ഷണിച്ച് അമിതാഭ് ബച്ചൻ
text_fieldsഎക്സ്പോയിലെ ക്ഷണിക്കുന്ന അമിതാഭ് ബച്ചന്റെ വിഡിയോയിൽനിന്ന്
ദുബൈ: യു.എ.ഇയുടെ മഹാമേളയിലേക്ക് സന്ദർശകരെ ക്ഷണിച്ച് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ.
എക്സ്പോയുടെ പുതിയ പരസ്യ വിഡിയോയിലാണ് ബച്ചൻ സന്ദർശകരെ ക്ഷണിക്കുന്നത്. പ്രധാനമായും ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് ബച്ചന്റെ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.
മ്യൂസിക് കംപോസർ ശങ്കർ മഹാദേവൻ, പ്രസൂൺ ജോഷി എന്നിവരോടൊത്താണ് പരസ്യം പുറത്തിറക്കിയിരിക്കുന്നത്. ആദ്യമായാണ് മൂന്ന് പേരും ഒത്തുചേർന്ന് പ്രവർത്തിക്കുന്നത്.
എക്സ്പോ ഗേറ്റിന് മുന്നിൽനിന്ന് ബച്ചൻ സ്വീകരിക്കുന്നതായാണ് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

