അമീറ ബിന്‍ കറമിെൻറ സ്വപ്നങ്ങളെ നയിച്ച് സഹോദരി റീം ബിന്‍ കറം
text_fieldsഷാര്‍ജ: 'എനിക്ക് ഒരു മകള്‍ നഷ്ടപ്പെട്ടിരിക്കുന്നു' വില്ലയിലുണ്ടായ തീപിടിത്തത്തില്‍ ഷാര്‍ജ ബിസിനസ് കൗണ്‍സില്‍ അധ്യക്ഷയായിരുന്ന അമീറ ബിന്‍ കറം മരിച്ചപ്പോള്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ പത്നി ശൈഖ ജവാഹിര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞ വാക്കുകളാണിത്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി സ്ത്രീകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് യു.എ.ഇയിലെ സ്ത്രീകള്‍ക്ക് പഠിപ്പിച്ച് കൊടുത്ത കരുത്തുറ്റ സ്ത്രീ ശബ്ദമായിരുന്നു അമീറ ബിന്‍ കറം. അര്‍ബുദ രോഗം കൊണ്ട് പൊറുതിമുട്ടിയ ആയിരങ്ങള്‍ക്ക് സാന്ത്വനമേകാന്‍ സര്‍വ്വസന്നാഹങ്ങളുമായി അമീറ മുന്നിട്ടിറങ്ങിയപ്പോള്‍ ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യൻറ് സൊസൈറ്റി (എഫ്.ഒ.സി.പി) എന്ന സ്ഥാപനം തന്നെ നിലവില്‍ വന്നു. സ്തനാര്‍ബുദത്തെ പ്രതിരോധിച്ച് ഷാര്‍ജയുടെ പിങ്ക് കാരവന് യു.എ.ഇയില്‍ പരക്കെ കുതിച്ചപ്പോള്‍ അതിനെ നയിച്ചത് അമീറ ബിന്‍ കറത്തിെൻറ സഹോദരിയും പിങ്ക് കാരവന് ഉന്നത സംഘാടക സമിതി മേധാവിയുമായ റീം ബിന്‍ കറമായിരുന്നു. അമീറ ഒരു തീക്കും നിങ്ങളെ അണക്കാനാവില്ല എന്ന സന്ദേശത്തോടെയായിരുന്നു കുതിര പട യു.എ.ഇയിലൂടെ കുതിച്ചത്. സമൂഹത്തില്‍ നിന്നും സ്ത്രീകള്‍ മാറി നില്ക്കേണ്ടവരല്ലെന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി ആരുടെ മുന്നിലും തലയുയര്‍ത്തി നില്ക്കുവാനുള്ള കരുത്ത് സ്ത്രീകള്‍ സ്വായത്തമാക്കണണെന്നും പഠിപ്പിച്ച കരുത്തുറ്റ വ്യക്തിയായിരുന്നു അമീറ. ബിസിനസ്സ് മേഖലയിലും തേൻറതായ ശൈലിയില്‍ അമീറ തിളങ്ങിയിരുന്നു. ബിസിനസ്സ് വിമണ്‍സ് കൗണ്‍സിലില്‍ രാജ്യാന്തര വേദികളില്‍ ഷാര്‍ജയെ പ്രതിനിധീകരിച്ച് സംസാരിക്കാനുള്ള അവസരം പലതവണ അമീറയെ തേടിയെത്തി. ഐക്യരാഷ്ട്ര സഭയിലും അമീറയുടെ സാന്നിധ്യം ചര്‍ച്ചചെയ്യപ്പെട്ടു. സമൂഹത്തില്‍ ഒതുങ്ങി കൂടിയിരുന്ന സ്ത്രീകള്‍ പുതിയ സംരഭങ്ങളുമായി മുന്നിട്ടിറങ്ങുമ്പോള്‍ അത്തരക്കാരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമായി നമ ഇൻറര്‍നാഷണല്‍ ഫണ്ടിന് രൂപം കൊടുത്തപ്പോള്‍ മുന്‍നിരയില്‍ അമീറ ബിന്‍ കറം ഉണ്ടായിരുന്നു. 2017ല്‍ നമയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ സംഘടിപ്പിക്കാനിരിക്കുന്ന രാജ്യാന്തര വനിതാ ശാക്തീകരണ ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അമീറയെ മരണം അപകട രൂപത്തില്‍ തട്ടിയെടുത്തത്. ഇവരുടെ സ്മരണാര്‍ഥമാണ് ഷാര്‍ജയില്‍ അമീറ ഫണ്ട് നിലവില്‍ വന്നത്. കാന്‍സര്‍ രോഗികളെ സഹായിക്കാനാണ് ഇത് വിനിയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
