അമീൻ പുത്തൂർ മെമ്മോറിയൽ ഫുട്ബാൾ: അബ്രിക്കോ ജേതാക്കള്‍
text_fieldsഅമീൻ പുത്തൂർ മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്‍റില്‍ ജേതാക്കളായ അബ്രിക്കോ ടീം
ഫുജൈറ: മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച അഞ്ചാമത് അമീൻ പുത്തൂർ മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്‍റില്‍ അബ്രിക്കോ ജേതാക്കളായി. ഷൂട്ടൗട്ടിലൂടെയാണ് അബ്രിക്കോ ജേതാക്കളായത്. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്ന് 24 ടീമുകള്‍ മാറ്റുരച്ചു. യു.എ.ഇ മുന്‍ പരിസ്ഥിതി, ജല മന്ത്രിയായിരുന്ന ഡോ. മുഹമ്മദ് സഈദ് അല്‍ കിന്ദി ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി കേന്ദ്ര നേതാക്കളായ ഡോ. പുത്തൂര്‍ റഹ്മാന്‍, അൻവർ നഹ, നിസാർ തളങ്കര, സംസ്ഥാന-ജില്ല കെ.എം.സി.സി നേതാക്കളായ മുബാറക് കോക്കൂര്‍, മുഹമ്മദ് കുട്ടി നെച്ചിയില്‍, ഫിറോസ് തിരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. മുഹമ്മദ് അലി, ഫൈസൽ ബാബു കുറുക, ഫൈസല്‍ ബാബു കുറ്റികോടൻ, ജാഫർ, ഷംസു, മൊയ്തീൻ കുട്ടി, നാസർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

