െഎ.എം.ജി വേൾഡ് അഞ്ചാം വാർഷികാഘോഷം തുടങ്ങി
text_fieldsഐ.എം.ജി വേൾഡ്സ് ഓഫ് അഡ്വഞ്ചർ പാർക്കിലെ ദൃശ്യം
ദുബൈ: ദുബൈയിലെ ഏറ്റവും വലിയ ഇൻഡോർ അമ്യൂസ്മെൻറ് പാർക്കുകളിലൊന്നായ ഐ.എം.ജി വേൾഡ്സ് ഓഫ് അഡ്വഞ്ചർ അഞ്ചാം വാർഷികാഘോഷം തിങ്കളാഴ്ച ആരംഭിച്ചു. ആഗസ്റ്റ് 27വരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിെൻറ ഭാഗമായി അതിഥികൾക്ക് ആനന്ദം പകരാനായി വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. അഞ്ചാം വാർഷികം പ്രമാണിച്ച് അഞ്ച് അഡ്വഞ്ചർ സോണുകളാണ് ഒരുക്കിട്ടുള്ളത്.
തുടർച്ചയായി നടക്കുന്ന സംഗീതപരിപാടികളിൽ യൂറോപ്യൻ, മെക്സികൻ, ബോളിവുഡ് സംഗീതജ്ഞരും നർത്തകരും പങ്കെടുക്കും. എല്ലാ പ്രായത്തിലുള്ളവർക്കും ഉപകാരപ്പെടുന്ന വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഐ.എം.ജി റീട്ടയ്ൽ ഔട്ലെറ്റിൽ 5-55 ശതമാനം വിലക്കുറവും അഞ്ചാംവാർഷിക സ്പെഷൽ ടീ ഷർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. 27ാം തീയതി രാത്രി 11വരെ പാർക്ക് തുടർച്ചയായി പ്രവർത്തിക്കുകയും ചെയ്യും.
വിവിധ മത്സരങ്ങളും അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഐ.എം.ജിക്ക് മികച്ച ജന്മദിനക്കുറിപ്പ് എഴുതുന്ന മത്സരം ഇതിൽ ഉൾപ്പെട്ടതാണ്. ഈ വ്യവസായത്തിൽ തുല്യതയില്ലാത്ത സ്ഥാനം നേടാൻ കഴിഞ്ഞതിലും അഞ്ചാം വർഷമെന്ന നാഴിക്കല്ല് വിജയകരമായി പിന്നിട്ടതിലും അഭിമാനമുണ്ടെന്ന് കോചെയർമാൻമാരായ ഇല്യാസും മുസ്തഫയും പറഞ്ഞു. തിരിഞ്ഞുനോക്കുേമ്പാൾ ഘട്ടംഘട്ടമായി വികസിക്കാൻ കഴിഞ്ഞതായി ഞങ്ങൾക്ക് കാണാനാകുന്നുണ്ട്.എല്ലാ അതിഥികൾക്കും നന്ദിയറിക്കുന്നതിനൊപ്പം ഭാവിയിലും സഹക രണം പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച അനുഭവങ്ങൾ പകരാനുള്ള ശ്രമം തുടരുമെന്നും ഈ അവസരത്തിൽ ഉറപ്പുനൽകുന്നു -ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

