അമേയ എവിടെയോ ഉണ്ട്; കണ്ടെത്താൻ നമ്മൾ സഹായിക്കണം
text_fieldsഷാർജ: പരീക്ഷയെ പേടിച്ച് വീട്ടിൽനിന്നിറങ്ങിയ കുഞ്ഞു കൂട്ടുകാരനെ കണ്ടുപിടിക്കാൻ സ ഹായിക്കണമെന്ന് ഷാർജ പൊലീസ് പൊതുജനങ്ങളോടഭ്യർഥിക്കുന്നു. ഷാർജയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ അമേയ സന്തോഷ് വെള്ളിയാഴ്ച ട്യൂഷനു പോയതാണ്. അവിടെ എത്തിയില്ല എന്നാണറിയുന്നത്. കണക്കും സയൻസും അൽപം പ്രയാസമാണ് കുട്ടിക്ക്.
പച്ച ടീ ഷർട്ടും നീല ത്രീഫോർത്തുമാണ് വീട്ടിൽനിന്ന് പോകുേമ്പാൾ ധരിച്ചിരുന്നത്. അബൂഷഗാറയിൽ താമസിക്കുന്ന മാതാപിതാക്കൾ ഏറെ വിഷമത്തിലാണ്. അമേയയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 901 എന്ന ഷാർജ പൊലീസ് ടോൾ ഫ്രീ നമ്പറിൽ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
