പൊതുമാപ്പ്: ഒമ്പത് കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാം
text_fieldsഅബൂദബി: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതു മാപ്പിെൻറ ഭാഗമായി, രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്ക് പിഴയോ മറ്റു നിയമ നടപടികളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമാനുസൃതമാക്കുകയോ ചെയ്യുന്നതിന് രജിസ്റ്റർ ചെയ്യാൻ ഒമ്പത് കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു. അബൂദബിയിൽ ശഹാമ, അൽെഎൻ, ഗർബിയ ഇമിഗ്രേഷൻ ഒാഫിസുകളും ദുബൈയിൽ അൽ അവീർ ഇമിഗ്രേഷൻ ഒാഫിസുമാണ് രജിസ്ട്രേഷൻ സെൻററുകളായി നിശ്ചയിച്ചത്. മറ്റു എമിറേറ്റുകളിൽ മുഖ്യ എമിഗ്രേഷൻ ഒാഫിസുകളാണ് സെൻററുകൾ. ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ കേന്ദ്രം പ്രവർത്തിക്കുമെന്ന് െഎഡൻറിൻറി^സിറ്റിസൻഷിപ് ഫെഡറൽ അതോറിറ്റി അറിയിച്ചു.
ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്താനുള്ള കാലയളവ്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർ, തൊഴിൽ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവർക്കെല്ലാം ഇളവ് ഉപയോഗപ്പെടുത്താൻ സാധിക്കും. രേഖകൾ നിയമാനുസൃതമാക്കുന്നവർ അടക്കാനുള്ള പിഴകളും ഫീസുകളും ഇളവ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് രേഖകൾ നിയമാനുസൃതമാക്കാനും സ്വന്തം രാജ്യത്തേക്ക് മടങ്ങി വിലക്കില്ലാതെ മടങ്ങി വരാനും പിഴയോ ഫീസോ ഇല്ലാതെ സാധിക്കുന്ന ഇൗ അവസരം പ്രയോജനപ്പെടുത്തണമെന്ന് തിങ്കളാഴ്ച അബൂദബിയിൽ നടന്ന വാർത്താസമ്മേളനത്തിൽ െഎഡൻറിൻറി^സിറ്റിസൻഷിപ് ഫെഡറൽ അതോറിറ്റിയിലെ റെസിഡൻസ് അഫയേഴ്സ് ഡയറക്ടർ ബ്രിഗേഡിയർ സഇൗദ് റകാൻ ആൽ റാശിദ് പറഞ്ഞു. രേഖകൾ നിയമാനുസൃതമാക്കേണ്ടവർക്കും രാജ്യം വിടേണ്ടവർക്കും ഇത് വലിയ അവസരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റു ഫീസുകളെല്ലാം ഒഴിവാക്കി 500 ദിർഹം ചെലവഴിച്ച് താമസ രേഖകൾ പുതുക്കാം, പിഴ അടക്കേണ്ടതില്ല, പ്രവേശന നിരോധനമില്ലാതെ രാജ്യം വിടാം തുടങ്ങിയവ പൊതുമാപ്പ് കാലയളവിലെ ആനുകൂല്യങ്ങളായി അധികൃതർ പറയുന്നു. രേഖകൾ നിയമാനുസൃതമാക്കിയവർക്ക് മാനവ വിഭവശേഷി^സ്വദേശിവത്കരണ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് തൊഴിലന്വേഷണത്തിനും സാധിക്കും. കൂടാതെ ആറ് മാസത്തെ താൽക്കാലിക വിസയെടുക്കാനും ഇവർക്ക് കഴിയും. സിറിയ, യമൻ തുടങ്ങിയ യുദ്ധബാധിത രാജ്യങ്ങളിലെ കുടുംബങ്ങൾക്ക് ഒരു വർഷത്തെ താമസ വിസ അനുവദിക്കാനും നിർദേശമുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ജനങ്ങളെ ബോധവത്കരിക്കുന്നതിന് െഎഡൻറിൻറി^സിറ്റിസൻഷിപ് ഫെഡറൽ അതോറിറ്റി മാധ്യമ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
നടപടിക്രമങ്ങൾ ഇങ്ങനെ:
- അനധികൃത താമസക്കാർക്ക് പുതിയ സ്പോൺസറെ കണ്ടെത്തി രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തന്നെ നിൽക്കാം. ഇതിനായി 500 ദിർഹം ഇമിഗ്രേഷൻ ഫീസ് അടച്ച് ആമിർ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാം.
- രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് ഇമിഗ്രേഷൻ ഒാഫിസുകളിലെത്തി പ്രവേശന വിലക്കില്ലാതെ എക്സിറ്റ് പെർമിറ്റ് നേടാം. എക്സിറ്റ് പെർമിറ്റ് അനുവദിച്ച് പത്ത് ദിവസത്തിനകം മടങ്ങിയാൽ മതി.
- എക്സിറ്റ് പെർമിറ്റിന് 220 ദിർഹം ഫീസ് അടക്കണം. വിമാന ടിക്കറ്റുകൾ ലഭ്യമാവാതെ വന്നാൽ പ്രത്യേക അനുമതിയോടെ അഞ്ചു ദിവസം കൂടി തങ്ങാം.
- രേഖകളില്ലാതെ അനധികൃതമായി വന്നവർക്ക് രണ്ട് വർഷത്തെ പ്രവേശന വിലക്കോടെ എക്സിറ്റ് പെർമിറ്റ് അനുവദിക്കും. രണ്ട് വർഷത്തിന് ശേഷം ഇവർക്ക് യു.എ.ഇയിൽ വരാം.
- സ്പോൺസറിൽനിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടവർക്ക് ഇമിഗ്രേഷൻ ഒാഫിസിൽ 500 ദിർഹം അടച്ച് റിപ്പോർട്ട് ഒഴിവാക്കാം. തുടർന്ന് ഇവർക്ക് പ്രവേശന വിലക്കില്ലാത്ത എക്സിറ്റ് പെർമിറ്റ് അനുവദിക്കും.
- അസുഖം, പ്രായാധിക്യം, ആശുപത്രിയിൽ അഡ്മിറ്റ് തുടങ്ങിയ അവസ്ഥയിലുള്ളആളുകൾക്കായി അപേക്ഷകൾ സമർപ്പിക്കുേമ്പാൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജറാക്കണം.
- വിസ ഇഷ്യു ചെയ്ത ഇമിഗ്രേഷൻ ഒാഫിസുകളിൽനിന്ന് തന്നെയാണ് എക്സിറ്റ് പെർമിറ്റും അനുവദിക്കുക. അതിനാൽ അതത് എമിറേറ്റുകളിലെ ഇമിഗ്രേഷൻ അധികൃതരെയാണ്സമീപിക്കേണ്ടത്.
- പാസ്പോർേട്ടാ കോൺസുലേറ്റിൽനിന്നുള്ള എമർജൻസി സർട്ടിഫിക്കറ്റോ സഹിതമാണ് അപേക്ഷകർ ഇമിഗ്രേഷൻ ഒാഫിസുകളിലെത്തേണ്ടത്.
- സ്പോൺസറായ ഭർത്താവിന് പൊലീസ് കേസുകളുണ്ടെങ്കിലോ ജയിലിലാണെങ്കിലോ ഒളിവിലാണെങ്കിലോ കുടുംബത്തിന് അപേക്ഷ നൽകി എക്സിറ്റ് പെർമിറ്റ് നേടാം.
- കോടതികളിൽ കേസുള്ളതു മൂലം യാത്രാവിലക്കുള്ളവർക്ക് ഇൗ ആനുകൂല്യങ്ങൾ ലഭിച്ചേക്കില്ല. അവരുടെ കാര്യത്തിൽ കോടതികളാണ് തീരുമാനമെടുക്കേണ്ടത്.
- തൊഴിൽ വിസ കാലാവധി കഴിഞ്ഞവർ ലേബർ ഡിപ്പാർട്ട്മെൻറ് ഒാഫീസുകളിലെത്തി പ്രത്യേക ക്ലിയറൻസ് തേടേണ്ടതില്ല. അവീറിലെ ആംനസ്റ്റി സെൻററിൽ ലേബർ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുണ്ടാവും.
പിന്തുണയുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും
അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാർക്ക് പൊതുമാപ്പിെൻറ സൗകര്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുകയോ രേഖകൾ ശരിയാക്കി തുടരുകയോ ചെയ്യുന്നതിന് അബൂദബിയിലെ യു.എ.ഇ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും പൂർണ്ണ പിന്തുണ നൽകും.
050 8995583 എന്ന നമ്പറിലോ indemb.uaeamnesty18@gmail.com എന്ന ഇമെയിലിലോ ഇന്ത്യൻ എംബസിയുമായി പൊതുമാപ്പ് ആവശ്യത്തിനായി ബന്ധപ്പെടാം.
80046342 എന്ന ഇന്ത്യൻ വർകേഴ്സ് റിസോഴ്സ് െസൻറർ ഹെൽപ്ലൈൻ നമ്പറിൽ ഏതു സമയവും സഹായം തേടാം. www.indembassyuae.gov.in ആണ് ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റ്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ സഹായം തേടുന്നവർക്ക് 0565463903 എന്ന ഹെൽപ്ലൈൻ നമ്പറിൽ എല്ലാ ദിവസവും 24 മണിക്കൂറും വിളിച്ച് മാർഗ നിർദേശം തേടാം. indiaindubai.amnesty@gmail.com എന്ന വിലാസത്തിൽ ഇമെയിൽ അയച്ചും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
