ഷാര്‍ജയുടെ സാംസ്കാരിക വൈവിധ്യങ്ങള്‍ക്ക് ഇടമൊരുക്കി അമേരിക്കന്‍ മാഗസിന്
text_fieldsമാഗസിൻ പത്രാധിപർ അലി അല്‍ അംറി
ഷാര്‍ജ: അതിരുകളില്ലാതെ സാംസ്കാരിക ലോകത്തെ അടയാളപ്പെടുത്തുന്ന അമേരിക്കന്‍ മാഗസിന് വേഡ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ഡബ്ല്യു.ഡബ്ല്യു.ബി) 2021 ജനുവരി ലക്കത്തില്‍ നിറഞ്ഞുനിൽക്കുന്ന ഷാർജയുടെ സാംസ്കാരിക വൈവിധ്യം.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പുസ്തകങ്ങളെ കുറിച്ച് പഠനങ്ങള്‍ നടത്തുകയും എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സ്ഥലങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് മാഗസിനിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രശസ്ത അമേരിക്കന്‍ കവയിത്രി നതാലി ഹാദല്‍ നടത്തിയ ചര്‍ച്ചയില്‍ കവിയും പത്രാധിപരുമായ അലി അല്‍ അംറിയും നടത്തിയ മുഖാമുഖത്തിലാണ് ഷാര്‍ജയുടെ സാംസ്കാരിക വൈവിധ്യങ്ങളുടെ പെരുമഴക്കാലം രേഖപ്പെടുത്തിയത്. സൂര്യോദയത്തെ സൂചിപ്പിക്കുന്നതാണ് ഷാര്‍ജ എന്ന പേരെന്നും പുരാവസ്തു ഉദ്ഖനനത്തില്‍ ബി.സി അഞ്ചാം നൂറ്റാണ്ടു മുതലുള്ള ഒരു പുരാതന നാഗരികതയുടെ അസ്തിത്വത്തെ അത് സൂചിപ്പിക്കുന്നുവെന്നും അലി പറഞ്ഞു.
ഷാര്‍ജ സൈറ്റുകളിലെ ഫീല്‍ഡ് പഠനങ്ങള്‍ അറാമെക് ഭാഷയില്‍ എഴുതിയതിെൻറ വ്യാപനത്തെയും പുരാതന ദക്ഷിണ അറബി സ്ക്രിപ്റ്റായ മുസ്നദും സ്ഥിരീകരിക്കുന്നുവെന്ന് അംറി പറഞ്ഞു.
7000 വര്‍ഷം പഴക്കമുള്ള കാലഗണനയും കഥകളും രേഖപ്പെടുത്തുന്ന ഒരു പുരാവസ്തു കേന്ദ്രം മലീഹയില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. അറബിെൻറ വെനീസ് എന്നറിയപ്പെടുന്ന അല്‍ ഖസബയുടെ സൗന്ദര്യത്തെ കവിതയിലൂടെ തന്നെ അംറി വരച്ചുവെച്ചു.
വിവര്‍ത്തനം, പ്രസിദ്ധീകരണം, പ്രമോഷന് എന്നിവയിലൂടെ ഭാഷകളുടെ അന്താരാഷ്ര്ട കൈമാറ്റത്തിനായി, അലന് സാലിയേര്നോ മസോണിസ് സ്ഥാപിച്ച മാസികയാണ് വേഡ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

