ആരോഗ്യസംരക്ഷണ നിയമത്തിൽ ഭേദഗതി; ഷാർജയിൽ ആശുപത്രികളുടെ നിലവാരം വർധിപ്പിക്കാൻ നടപടി
text_fieldsഷാർജ: എമിറേറ്റിലെ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളും പ്രൊഫഷനുകളും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിൽ ഭേദഗതിയുമായി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ (എസ്.ഇ.സി). ആരോഗ്യ സംരക്ഷണ ദാതാക്കൾ നിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുക, നിരീക്ഷണ-നിയന്ത്രണ നടപടികൾ ശക്തമാക്കുക എന്നിവയാണ് ഭേദഗതി ലക്ഷ്യമിടുന്നത്.
നിയമലംഘകർക്കെതിരെയുള്ള ഭരണപരമായ പിഴകളും ഭേദഗതിയിൽ ഉൾപ്പെടുന്നു. ഷാർജ കിരീടാവകാശിയും എസ്.ഇ.സി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാവിലെ ചേർന്ന യോഗത്തിലാണ് തീരുമാനം. 2025ലെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം നമ്പർ 29ലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. എല്ലാവർക്കും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായാണിത്. എമിറേറ്റ് ഗവൺമെന്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാദേശിക ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്കും, എമിറേറ്റിലെയും ഫ്രീ സോണുകളിലെയും സ്വകാര്യ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾക്കും പ്രമേയത്തിലെ വ്യവസ്ഥകൾ ബാധകമാണ്. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും ഇവ ബാധകമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

