അന്താരാഷ്ട്ര കുറ്റവാളി അമീർ മെക്കി അറസ്റ്റിൽ
text_fieldsദുബൈ: ഇൻറർപോൾ അന്വേഷിക്കുന്ന അന്താരാഷ്ട്ര കുറ്റവാളി അമീർ മെക്കി ദുബൈയിൽ അറസ്റ്റിലായി. നാടകീയമായ നീക്കങ്ങൾക്കൊടുവിൽ വീടു വളഞ്ഞാണ് മെക്കിയെ സുരക്ഷ സേന അറസ്റ്റ് ചെയ്തത്. ഡാനിഷ് പൗരനായ മെക്കി 2018 മുതൽ വിവിധ െഎ.ഡികളിൽ യു.എ.ഇയിലുണ്ട്. കഴിഞ്ഞ ദിവസം വേസ്റ്റ് കളയുന്നതിനായി താമസ സ്ഥലത്തുനിന്നിറങ്ങിയ ഇയാളുടെ വിഡിയോ റഡാറിൽ കുടുങ്ങിയിരുന്നു. ഇത് മെക്കിയാണെന്ന് തിരിച്ചറിഞ്ഞ അന്വേഷണ സംഘം നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഇയാളെ വലയിലാക്കിയത്.
രാജ്യാന്തര ഗുണ്ടാത്തലവനായാണ് മെക്കി അറിയപ്പെട്ടിരുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ സുരക്ഷ സേനകൾ ഇയാൾക്കായി വലവിരിച്ചിരുന്നെങ്കിലും കുടുങ്ങിയിരുന്നില്ല. കൊലപാതകം, മയക്കുമരുന്ന് കടത്ത്, പണം തട്ടിപ്പ് തുടങ്ങിയവ നടത്തുന്ന സംഘത്തിെൻറ തലവനാണിയാൾ. കൊലപാതകക്കേസിനെ തുടർന്ന് മുങ്ങിയതിനാണ് ഇയാളെ ഇൻറർപോൾ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റിയുടെ പ്രത്യേക സംഘം വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ദുബൈ പബ്ലിക് പ്രോസിക്യൂഷൻ, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചായിരുന്നു ഒാപറേഷൻ. രണ്ട് വർഷം മുമ്പ് സ്പാനിഷ് പൊലീസിനെ വെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടത് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
