കെ.എം.സി.സി ആംബുലന്‍സ് കൈമാറി
text_fieldsദുബൈ: ഭാര്യയുടെ മൃതശരീരം തോളിലേറ്റി മകളെയും കൂടി 60 കിലോമീറ്റര്‍ നടന്ന ദനാ മാഞ്ചിയുടെ നാട്ടുകാര്‍ക്ക്് ദുബൈ കെ.എം.സി.സിയുടെ കാരുണ്യ ഹസ്തം. കെ.എം.സി.സി ഒഡീഷയിലെ ഗ്രാമീണ മേഖലക്ക് നല്‍കുന്ന ആംബുലന്‍സുകള്‍ ഭൂവനേശ്വറില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും തഥാഗത സത്പാഠി എം.പിയും കൈമാറി. ഇ.അഹമദിന്‍െറ നാമത്തിലുള്ള രണ്ടു ആംബുലന്‍സുകളാണ് കൈമാറിയത്. ആംബുലന്‍സ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്ന ഭുവനേശ്വറിലെ മഹാവീര്‍ സന്‍സ്കൃത് അനുഷ്ഠാന്‍ വേണ്ടി പ്രദീപ്കുമാര്‍ സിങ്,സഞ്ജീവ് കുമാര്‍ എന്നിവര്‍ക്ക് മുനവ്വറലി ശിഹാബ് തങ്ങളും, ബാലസൂരിലെ മുസ്ലിം വെല്‍ഫയര്‍ സൊസൈറ്റിക്ക് വേണ്ടി എസ്.കെ അബ്ദുല്‍ റേഹാന്‍,സഹിറുല്‍ ഹഖ് എന്നിവര്‍ക്ക് തഥാഗത സത്പാഠി എം.പിയും താക്കോല്‍ കൈമാറി.ഭൂവനേശ്വര്‍ പ്രസ് ക്ളബില്‍ നടന്ന ചടങ്ങ് പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന ജന:സെക്രട്ടറിയ ഡോ:ഹാമിദ് ഹുസൈന്‍, എം.എസ്.എഫ് അഖിലേന്ത്യാപ്രസിഡന്‍റ് ടി.പി അഷ്റഫ് അലി,യൂത്ത് ലീഗ് നേതാവ് സി.കെ സുബൈര്‍,ഡല്‍ഹി കെ.എം.സി.സി പ്രസിഡന്‍റ് അഡ്വ: ഹാരിസ് ബീരാന്‍, എന്നിവര്‍ സംസാരിച്ചു. ദുബൈ കെ.എം.സി.സി ട്രഷറര്‍ എ.സി ഇസ്മായില്‍ പദ്ധതി വിശദീകരിച്ചു. എം.എ മുഹമ്മദ് കുഞ്ഞി, ,അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്രാ,നൗഷാദ് ബാംഗളൂരു,ഭുവനേശ്വര്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ശ്യാം നമ്പ്യാര്‍,ഒ.ജെ മാത്യൂസ്,എസ്.ആര്‍ രവികുമാര്‍,വി.എം മണി,ഭുവനേശ്വര്‍ എയിംസ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി സ്വാഗതവും സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
