Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫുജൈറ ‘അംബ്രല്ല’...

ഫുജൈറ ‘അംബ്രല്ല’ ബീച്ച്​ നവീകരിക്കുന്നു

text_fields
bookmark_border
ഫുജൈറ ‘അംബ്രല്ല’ ബീച്ച്​ നവീകരിക്കുന്നു
cancel

ഫുജൈറ: ഫുജൈറക്കാർക്ക്​ ഇനി അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഖോര്‍ഫക്കാന്‍, കല്‍ബ എന്നിവിടങ്ങളിലെ ബീച്ചുകളിലേക്ക് പോകേണ്ടിവരില്ല.  ഫുജൈറയില്‍ നിന്ന് ഖോര്‍ഫക്കാനിലേക്ക് പോകുന്ന വഴിയില്‍ ഹില്‍ട്ടന്‍ റൗണ്ടബൗട്ട്‌ കഴിഞ്ഞയുടനെയുള്ള ‘അംബ്രല്ല’ ബീച്ച്​  എന്നറിയപ്പെടുന്ന കടൽത്തീരം കൂടുതല്‍ മനോഹരിതമാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍.  

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ‘ബാർബിക്യൂ’ വിനുള്ള സൗകര്യത്തോടു കൂടി ഇവിടെ കുടകള്‍ സ്ഥാപിച്ചത്.  അതിനു ശേഷമാണ് ഈ ബീച്ചിനു ‘അംബ്രല്ല’ ബീച്ച്​  എന്ന പേരു വന്നത്.  മറ്റു സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും അവധിദിനങ്ങളില്‍ ഇവിടെ കൂടുതല്‍ ആളുകള്‍ എത്താറുണ്ട്.  കുളിക്കാന്‍ സൗകര്യമുള്ള ബീച്ച് ആയതിനാലും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.


ബീച്ചി​​​െൻറ നവീകണത്തി​​​െൻറ ഭാഗമായി കടലില്‍ നിന്ന്​ 20  മീറ്റര്‍ വിട്ടു മൂന്നു വരികളിലായി ഒരു കിലോമീറ്റര്‍ നീളത്തില്‍ തെങ്ങുകള്‍ നട്ടു പിടിപ്പിക്കുന്നുണ്ട്. ദിബ്ബയിലെ ഫാമുകളില്‍ നട്ടുവളര്‍ത്തിയെടുത്ത തെങ്ങിന്‍ തൈകളാണ് ഇവ.  ഇപ്പോള്‍ ഏകദേശം അഞ്ഞൂറിലേ തൈകള്‍ ഇവിടെ  നട്ടു കഴിഞ്ഞു.  ഇതി​​​െൻറ പണി പൂര്‍ത്തിയാവുന്നതോടു കൂടി ഇരു വശങ്ങളിലും ഇൻറര്‍ലോക്ക് വിരിക്കും. 

കുട്ടികള്‍ക്ക് കളിക്കാനുള്ള മറ്റു സൗകര്യങ്ങളുടെ നിര്‍മ്മാണവും ആരംഭിക്കും.  പണി പൂര്‍ത്തിയാവുന്നതോടെ വാരാന്തദിനങ്ങള്‍ ആഘോഷിക്കാന്‍ എത്തുന്നവരുടെ   വന്‍ തിരക്കാവും ഈ ഭാഗങ്ങളില്‍ അനുഭവപ്പെടുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umbrella
News Summary - ambrella
Next Story