യു.എ.ഇ ലോകത്തിെൻറ വിശ്വാസം നേടി – ശൈഖ് മുഹമ്മദ് ബിൻ സായിദ്
text_fieldsഅബൂദബി: സന്തുലിതവും സുതാര്യവുമായ വിദേശനയത്തിലൂടെ യു.എ.ഇ ലോകത്തിെൻറ വിശ്വാസവും ആദരവും നേടിയതായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിപ്രായപ്പെട്ടു. ബഹ്ർ കൊട്ടാരത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ യു.എ.ഇ സ്ഥാനപതികൾ, നയതന്ത്രദൗത്യ മേധാവികൾ, അന്താരാഷ്ട്ര സംഘടന പ്രതിനിധികൾ എന്നിവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൃഷ്ടിപരവും ഗാഢവുമായ അന്താരാഷ്്ട്ര പങ്കാളിത്തം ഉണ്ടാക്കിയെടുക്കുന്നതിന് സമയം വിനിയോഗിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്.
ശക്തമായ രാഷ്ട്രീയ-വികസന-സാമ്പത്തിക-ജീവകാരുണ്യ ബന്ധങ്ങൾ വളർത്തിയെടുക്കുന്ന രാജ്യങ്ങൾക്ക് ലോകത്തിെൻറ ആദരവും പ്രശംസയും നേടാൻ സാധിക്കും.
ഭീകരവാദവും തീവ്രവാദവും തടയുന്നതിന് യു.എ.ഇയുടെ പങ്കിനെ കുറിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് സംസാരിച്ചു. ഇത്തരം സംഘങ്ങൾക്ക് പുറമെ അവർക്ക് പണമെത്തിക്കുന്ന സ്രോതസ്സുകളെയും പിന്തണയൊരുക്കുന്നവരെയും എതിരിടേണ്ടതുണ്ട്്. രാജ്യത്തിെൻറ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നതിൽ സ്ഥാനപതിമാരും നയതന്ത്ര ഉദ്യോഗസ്ഥരും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്, സഹമന്ത്രി ഡോ. അൻവർ ഗർഗാശ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.