കളി കാണാൻ അംബാസഡറും കോൺസുൽ ജനറലും
text_fieldsമുംബൈ-ചെന്നൈ മത്സരം കാണാൻ അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ എത്തിയ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലിക്കൊപ്പം
ദുബൈ: ഇന്ത്യയുടെ സ്വന്തം ക്രിക്കറ്റ് ലീഗായ ഐ.പി.എൽ കാണാൻ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂറും കോൺസുലേറ്റ് ജനറൽ ഡോ. അമൻ പുരിയും എത്തി. അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരം വീക്ഷിക്കാനായിരുന്നു പവൻ കപൂർ എത്തിയത്. ദുബൈയിൽ നടന്ന ഡൽഹി കാപ്പിറ്റൽസ് -കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനാണ് അമൻ പുരി എത്തിയത്. ഇരുവരെയും ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ശൈഖ് നെഹ്യാൻ എന്നിവർ സ്വീകരിച്ചു.

