കുഞ്ഞുപ്രായത്തിലെ അത്ഭുത പ്രതിഭ
text_fieldsആദം അൽഹാനിനെ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന പരിപാടിയിൽ ആദരിച്ചപ്പോൾ
ജിദ്ദ: പ്രായത്തെ വെല്ലുന്ന ഓർമശക്തിയും നിരീക്ഷണപാടവവും കൊണ്ട് വിസ്മയം തീർക്കുകയാണ് ആദം അൽഹാൻ എന്ന നാല് വയസ്സുകാരൻ.
ലാപ്ടോപ് സ്ക്രീനിൽ തെളിഞ്ഞ 50 വ്യത്യസ്ത ദേശീയ, അന്തർദേശീയ കാർ ബ്രാൻഡുകളുടെ ലോഗോകൾ കേവലം രണ്ട് മിനിറ്റും 13 സെക്കൻഡും കൊണ്ട് കൃത്യമായി തിരിച്ചറിഞ്ഞാണ് ഈ കൊച്ചുമിടുക്കൻ തെൻറ അസാധാരണ പ്രതിഭ തെളിയിച്ചത്. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന ‘അൽഫിത്റ’ മദ്റസയിലെ വിദ്യാർത്ഥിയാണ് ആദം. മലപ്പുറം, പെരിന്തൽമണ്ണ, ആനമങ്ങാട് സ്വദേശികളായ അമീർ സുഹൈലിെൻറയും ഫാത്തിമ ജസ്നയുടെയും മകനാണ് ഈ കുട്ടിപ്രതിഭ.
അസാധ്യമായ ഓർമശക്തിയും ദൃശ്യങ്ങൾ പെട്ടെന്ന് മനസിലാക്കാനുള്ള കഴിവുമുള്ള ആദത്തെ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.
മുസ്ലിം വേൾഡ് ലീഗ് ഡയറക്ടറും അറബ് ലോകത്തെ പ്രമുഖ സാമൂഹിക-സാംസ്കാരിക വ്യക്തിത്വവുമായ ഡോ. ഇസ്മാഈൽ അബ്ദുൽ സലാം അബു താലിബ് ചടങ്ങിൽ ആദത്തിന് പുരസ്കാരം കൈമാറി. ജിദ്ദ അൽഫിത്റയിലെ അധ്യാപകരും മാനേജ്മെൻറും ചടങ്ങിൽ പങ്കെടുത്ത് ഈ കൊച്ചുമിടുക്കൻറെ തിളക്കമാർന്ന കഴിവിനെ പ്രത്യേകമായി അഭിനന്ദിക്കുകയും ഭാവിയിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

