വൃഷ്ണസഞ്ചി അർബുദം കണ്ടെത്താൻ സംരംഭവുമായി ആസ്റ്റർ
text_fieldsദുബൈ: കായിക താരങ്ങളിൽ ആന്റി ഡോപ്പിങ് ടെസ്റ്റ് കിറ്റ് സംവിധാനം ഉപയോഗിച്ച് വൃഷ്ണ സഞ്ചി (ടെസ്റ്റിക്കുലർ കാൻസർ) അർബുദം നേരത്തെ കണ്ടെത്താനുള്ള പുതിയ സംരംഭത്തിന് തുടക്കമിട്ട് ആസ്റ്റർ. ടെസ്റ്റിക്കുലാര്‍ കാന്‍സര്‍ സൊസൈറ്റി ആസ്റ്റര്‍ ഹോസ്പിറ്റല്‍ ആൻഡ് ക്ലിനിക്സിന്റെ സഹകരണത്തോടെ ക്രിയേറ്റീവ് ഏജന്‍സിയായ എഫ്.പി7 എം.സി കാനുമായി ചേര്‍ന്നാണ് പുതിയ സംരംഭം ആരംഭിച്ചത്.
പതിവ് ആന്റി ഡോപ്പിങ് സ്ക്രീനിങ്ങുകള്ക്കായാണ് ഈ സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് ആളുകളില്‍ ഈ രോഗത്തെക്കുറിച്ചുള്ള അവബോധവും സ്വയം പരിശോധനയും പ്രോത്സാഹിപ്പിക്കും. യു.എ.ഇ, യു.എസ്, യു.കെ എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക, ആഗോള വിപണികളിലുടനീളം ആരംഭിച്ച ഈ ഉദ്യമത്തിലൂടെ ഈ രംഗത്ത് ഉള്‍ക്കാഴ്ചയുള്ള സമീപനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. പതിവ് ഡോപ്പിങ് സ്ക്രീനിങ്ങിനിടെ പോസിറ്റീവ് ഫലം ലഭിച്ച പല അത്ലറ്റുകളിലും പിന്നീട് ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ രോഗം കണ്ടെത്തിയിട്ടുണ്ട്.
പതിവ് പരിശോധനകളുടെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ സാഹചര്യങ്ങള്‍. സജീവ ആരോഗ്യ പരിശോധനക്കുള്ള തുടക്കമായി ആന്റി ഡോപ്പിങ് പരിശോധനയെ കാണേണ്ടതുണ്ട്. ഒരു ശതമാനം മാത്രം വരുന്ന അത്ലറ്റുകളില് മാത്രമാണ് ഇത് നടന്നുവരുന്നത്. ബാക്കി 99 ശതമാനം അമച്വര്‍ അത്ലറ്റുകളിലേക്കും ഈ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
കായിക വേദികളിലും ജിംനേഷ്യത്തിലും വാരാന്ത്യങ്ങളില്‍ കായിക വിനോദങ്ങളിലേര്‍പ്പെടുന്ന സ്ഥലങ്ങളിലുമെത്തി അമച്വര്‍ ആന്റി ഡോപ്പിങ് ടെസ്റ്റ് നടത്തി രോഗം കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. സ്വയം പരിശോധന എന്നതാണ് ഈ രോഗ പ്രതിരോധനത്തിനുള്ള നിർണായക ആയുധമായി വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്. അമച്വര്‍ ആന്റി ഡോപ്പിങ് ടെസ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ https://www.amateurantidopingtest.com/. സന്ദര്‍ശിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.